ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; തിരിച്ചടിക്കുമെന്ന് യുറോപ്യൻ യൂണിയൻ
text_fieldsവാഷിങ്ടൺ: സ്പെയിനിനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീങ്ങിയാൽ തക്കതായ തിരിച്ചടി നൽകുമെന്ന് യുറോപ്യൻ യുണിയൻ. കഴിഞ്ഞ വർഷം യുറോപ്യൻ യൂണിയനുമായി ഒപ്പിട്ട കരാർ ട്രംപ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും യുറോപ്യൻ യൂണിയൻ വ്യാപാര വക്താവ് ഒലോവ് ഗിൽ പറഞ്ഞു.
യുറോപ്യൻ യുണിയന്റെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കും.അംഗരാജ്യങ്ങൾക്കൊപ്പം ഉറച്ച് നിൽക്കും. യുറോപ്യൻ യുണിയന്റെ വ്യാപാരനയം സംരക്ഷിക്കാനുള്ള നടപടികളുണ്ടാവുമെന്നും ഗിൽ പറഞ്ഞു.
യുറോപ്യൻ യൂണിയനും അമേരിക്കയും തമ്മിലുള്ള വ്യാപാരം ഇരു കക്ഷികൾക്കും ഗുണകരമാണ്. കഴിഞ്ഞ വർഷത്തെ വ്യാപാര കരാറിലെ വ്യവസ്ഥകൾ യു.എസ് പൂർണമായും പാലിക്കുമെന്നാണ് കരുതുന്നതെന്നും യുറോപ്യൻ യൂണിയൻ വക്താവ് വ്യക്തമാക്കി. യു.എസിൽ നിന്നുള്ളള പല ഉൽപന്നങ്ങളും സൗജന്യമായാണ് യുറോപ്യൻ യൂണിയൻ ഇറക്കുമതി നടത്തുന്നത്. ട്രംപിന്റെ യുറോപ്യൻ യൂണിയൻ തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടും ഇതിൽ മാറ്റം വരുത്തിയില്ലെന്നും ഗിൽ പറഞ്ഞു.
ഇറാന് നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്പെയിൻ രംഗത്തെത്തിയിരുന്നു. സ്പെയിനിലെ റോട്ട നാവിക താവളവും മോറോൺ വ്യോമതാവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും ഐക്യരാഷ്ട്രസഭയുടെ കരാറുകൾക്ക് വിരുദ്ധമായ നീക്കങ്ങൾക്ക് ഇവ വിട്ടുനൽകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

