അഫ്ഗാനിസ്താന് 100 കോടി യൂറോ പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ
text_fieldsബ്രസൽസ്: അഫ്ഗാനിസ്താൻ വലിയ തകർച്ചയുടെ വക്കിലെന്ന് യു.എൻ മുന്നറിയിപ്പിന് പിന്നാലെ നൂറുകോടി യൂറോ (8700 കോടി രൂപ) പ്രഖ്യാപിച്ച് യൂറോപ്യൻ യൂനിയൻ. അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജി20 ഉച്ചകോടി ഓൺലൈനായി ചേരുന്നതിനിടെയാണ് പ്രഖ്യാപനം.
വലിയ മാനുഷിക ദുരന്തത്തിെൻറ വക്കിലുള്ള രാജ്യത്തിന് താൽകാലിക ആശ്വാസമായാണ് നടപടിയെന്ന് യൂറോപ്യൻ കമീഷൻ മേധാവി ഉർസുല വോൻ ഡെർ ലെയൻ പറഞ്ഞു. നേരത്തെ 25- 30 കോടി യൂറോയും ഇ.യു പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര സഹായ സംഘടനകൾ വഴിയാകും ഇവ വിനിയോഗിക്കുന്നതെന്നും ഇ.യു വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

