Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘മരണത്തിനുശേഷം...

‘മരണത്തിനുശേഷം കുഴിച്ചു മൂടരുത്​, എനിക്ക്​ വീണ്ടും ജീവിക്കണം.’

text_fields
bookmark_border
‘മരണത്തിനുശേഷം കുഴിച്ചു മൂടരുത്​, എനിക്ക്​ വീണ്ടും ജീവിക്കണം.’
cancel

ലണ്ടൻ: ‘എന്നെ ഫ്രീസറിൽ സൂക്ഷിച്ചാൽ മതി, കുഴിച്ചു മൂടരുത്​’. 14 വയസുകാരിയു​െട ആഗ്രഹം സഫലീകരിക്കാൻ അനുവാദം നൽകി ലണ്ടൻ ഹൈകോടതി ജഡജ്​ പീറ്റർ ജാക്​സൺ. അർബുദം ബാധിച്ച്​ മരണാസന്നയായപ്പോൾ പെൺകുട്ടി ജഡ്​ജിന്​ എഴുതിയ കത്തിലെ വാക്കുകളാണിത്​.

 ‘ എനിക്ക്​ വർഷങ്ങളോളം ജീവിക്കണം. ഭാവിയിൽ അർബുദം പൂർണമായും ഇല്ലാതാക്കാൻ കഴിയുന്ന കണ്ടുപിടുത്തങ്ങൾ ഉണ്ടാകും. അപ്പോൾ വീണ്ടും ജീവിക്കാൻ കഴിയണം.
ഞാൻ മരിച്ചാൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുക. എന്നാൽ നൂറുവർഷങ്ങൾക്ക്​ ശേഷമാണെങ്കിൽ പോലും ലോകം ഇൗ രോഗത്തെ തോൽപ്പിക്കു​േമ്പാൾ എനിക്ക്​ വീണ്ടും ഉണരാം.. ’
എന്നായിരുന്നു പെൺകുട്ടിയുടെ കത്തിലെ വാക്കുകൾ.  

എന്നാൽ മാതാപിതാക്കൾ ഇത്​ ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട്​ പെൺകുട്ടിയുടെ താത്​പര്യത്തിന്​ വഴങ്ങുകയായിരുന്നു.
താഴ്​ന്ന ഉൗഷ്​മാവിൽ (–80 ഡിഗ്രി ​െസൽഷ്യസ്​ )സൂക്ഷിച്ച ശരീരങ്ങൾ (ക്രയോജനിക്കലി പ്രിസർവ്​ഡ്​) പിന്നീട്​ ജീവിതത്തിലേക്ക്​തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന്​ തെളിയിക്ക​പ്പെട്ടിട്ടില്ലെങ്കിലും ചിലർ അങ്ങനെ വിശ്വസിക്കുന്നു.

അവസാനകാലത്ത്​ പെൺകുട്ടി ഇൻറർനെറ്റിൽ തെരഞ്ഞതും ക്രയോജനിക്​ പ്രിസർവേഷ​​െൻറ സാധ്യതകളെകുറിച്ചായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ വരു​േമ്പാൾ ജീവിതത്തിലേക്ക്​ തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അവൾ. അതുകൊണ്ടാണ്​ ‘ ഇൗ അവസരം ഉപയോഗപ്പെടുത്തണ’മെന്ന്​ അവൾ അവസാന കുറിപ്പ്​ എഴുതിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UK girlCryo-preservationUK judgeBurialCancer cure
News Summary - ‘They may find a cure and wake me up’: Judge allows UK girl’s body to be frozen
Next Story