മനുഷ്യനും തിന്നുന്നു പ്ലാസ്റ്റിക് മാലിന്യം
text_fieldsജനീവ: വെള്ളവും ഭക്ഷണവും വഴി നാം ഒരാഴ്ച ഒരു ക്രെഡിറ്റ് കാർഡിെൻറയത്രയും പ്ലാസ്റ് റിക് മാലിന്യം കഴിക്കുന്നതായി കണ്ടെത്തൽ. കൂടുതൽ പ്ലാസ്റ്റിക്കും ശരീരത്തിലെത്തുന് നത് കുടിവെള്ളം വഴിയും ഷെൽ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെയുമാണെന്ന് ആസ്ട്രേലിയയിലെ ന്യൂകാസിൽ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.
ലോകത്ത് ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിെൻറ മൂന്നിലൊന്നും പ്രകൃതിയിലേക്കുതന്നെയാണ് തിരിച്ചെത്തുന്നത്. വെള്ളത്തിൽകൂടി മാത്രം ശരാശരി ഒരു മനുഷ്യൻ ഒരാഴ്ച 1769 പ്ലാസ്റ്റിക് തുണ്ടുകൾ അകത്താക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. യു.എസിൽ ഒരു ലിറ്റർ പൈപ്പ് വെള്ളത്തിൽ 9.6 ശതമാനം പ്ലാസ്റ്റിക് ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ മലിനീകരണത്തിെൻറ തോത് കുറച്ചു കുറവാണ്.