Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെറുപ്പക്കാരും...

ചെറുപ്പക്കാരും കോവിഡ്​ മരണത്തിന്​ അതീതരല്ലെന്ന്​ ഡബ്ല്യു.എച്ച്​.ഒ

text_fields
bookmark_border
ചെറുപ്പക്കാരും കോവിഡ്​ മരണത്തിന്​ അതീതരല്ലെന്ന്​ ഡബ്ല്യു.എച്ച്​.ഒ
cancel

ജനീവ: ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ്​19 വൈറസ്​ ബാധ വയോധികരിൽ മാത്രമല്ല, ചെറുപ്പക്കാരിലും മരണ കാരണമാ യേക്കാമെന്ന്​ ലോക ആരോഗ്യ സംഘടന. വയസായവരിലാണ്​ അസുഖം കൂടുതലായി ബാധിക്കുന്നത്​. എന്നാൽ​ ചെറുപ്പക്കാർക്ക്​ അസുഖം വർധിക്കില്ലെന്ന്​ പറയാനാകില്ലെന്ന്​ ലോക ആരോഗ്യ സംഘടന ഡയറക്​ടർ ജനറൽ ടെഡ്​റസ്​ അധാനോം ഗബ്രിയേസോസ്​ അറിയിച്ചു.

കോവിഡിനെതിരെ ചെറുപ്പക്കാർക്കും ജാഗ്രത വേണം. വയോധികരിലാണ്​ വൈറസ്​ ബാധയും മരണനിരക്കും കൂടുതലുള്ളത്​. എന്നാൽ ചെറുപ്പക്കാരും വൈറസ്​ ബാധക്ക്​ അതീതരല്ല. ഒരുപക്ഷേ അത്​ നിങ്ങളെ ആഴ്​ചകളോളം ആശുപത്രിയിൽ തളച്ചിടും. മരണം വരെ ഉണ്ടായേക്കാമെന്നും ടെഡ്​റസ്​ അധാനോം മുന്നറിയിപ്പ്​ നൽകി.

ചെറുപ്പക്കാർ അസുഖ ബാധയുണ്ടാകാതെ സൂക്ഷിക്കണം. സമൂഹിക അകൽച്ച പാലിക്കണം. തങ്ങൾക്ക്​ കൊറോണ വൈറസ്​ ബാധിക്കില്ലെന്നും അത്​ തന്നിലൂടെ ആർക്കും പകരില്ലെന്നുമുള്ള മിഥ്യാധാരണ ചെറുപ്പക്കാർ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​19 പടർന്നുപിടിച്ച ചൈനയിലും ഇറ്റലിയിലുമുൾപ്പെടെ ചെറുപ്പക്കാരും മരണപ്പെട്ടിട്ടുണ്ട്​. ​വ്യാഴാഴ്​ച മുതൽ ചൈനയിലെ വുഹാനിൽ പുതിയ കോവിഡ്​19 കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇത്​ ലോകത്തിന്​ തന്നെ പ്രതീക്ഷാവഹമാണെന്നും അധാ​നോം അറിയിച്ചു.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് പുറത്തുവരുന്ന കണക്കുകൾ പ്രകാരം യു.എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 30 ശതമാനവും 20 മുതൽ 44 വയസ്സിന് ഇടയിലുള്ളവർക്കാണ്. ഇതിൽ 20 ശതമാനം പേർ ആശുപത്രികളിൽ ചികിത്സയിലും 12 ശതമാനം പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്​. ഫ്രാൻസിൽ രോഗം ബാധിച്ച 50 ശതമാനം ആളുകളും 60 വയസിന്​ താഴെയുള്ളവരാണ്​.

ലോകത്ത്​ ഇതുവരെ 11,406 മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 2,76,179 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. ചൈനയിൽ 3262 പേർ മരണപ്പെട്ടു. ഇറ്റലിയിൽ മരണസംഖ്യ 4000 കടന്നിട്ടുണ്ട്​. സ്​പെയിനിലും ഇറാനിലും മരണം 1500 എത്തി.

Show Full Article
TAGS:Covid19 who Coronavirus world news 
News Summary - "You Are Not Invincible": WHO To Young People Across The Globe On Virus- World news
Next Story