You are here

26 അതിസമ്പന്നർക്ക്​ ലോകജനസംഖ്യയിൽ പകുതിപേരുടെ ആസ്​തി 

22:40 PM
21/01/2019

ഡാ​വോ​സ്​: 26 അ​തി​സ​മ്പ​ന്ന​ർ​ക്ക്​ ലോ​ക ജ​ന​സം​ഖ്യ​യി​ൽ പ​കു​തി പേ​ർ​ക്കു​ള്ള​തി​നെ​ക്കാ​ൾ ആ​സ്​​തി. സ​മ്പ​ന്ന​ർ​ക്കും പാ​വ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ അ​ക​ലം അ​തി​ദ്രു​തം വ​ള​രു​ന്ന​തി​നി​ടെ​യാ​ണ്​ വ​ള​രെ ചു​രു​ങ്ങി​യ ചി​ല​രി​ൽ ആ​ഗോ​ള സ​മ്പ​ത്ത്​ കു​മി​ഞ്ഞു​കൂ​ടു​ന്ന​തി​​​െൻറ ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളു​ള്ള​ത്. ഡാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം ആ​രം​ഭി​ക്കാ​നി​രി​ക്കെ ബ്രി​ട്ടീ​ഷ്​ സ​ന്ന​ദ്ധ സം​ഘ​ട​ന ഒ​ക്​​സ്​​ഫാ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ട​ത്. 380 കോടി പേരുടെ ആസ്​തിക്കു തുല്യമാണ്​ ആദ്യ 26 പേരുടെതെന്നാണ്​ ഏറ്റവും പുതിയ കണക്ക്​. 

2018ൽ ​ഒാ​രോ ദി​വ​സ​വും അ​തി​സ​മ്പ​ന്ന​രു​ടെ ആ​സ്​​തി​യി​ൽ 250 കോ​ടി ഡോ​ള​ർ (17,810 കോ​ടി രൂ​പ) കൂ​ടു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.
ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര രം​ഗ​ത്തെ ബ​ഹു​രാ​ഷ്​​ട്ര ഭീ​മ​ൻ ആ​മ​സോ​ണി​​​െൻറ മേ​ധാ​വി ജെ​ഫ്​ ബി​സോ​സാ​ണ്​ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്​- 11,200 കോ​ടി ഡോ​ള​റാ​ണ്​ (7,97,664 കോ​ടി രൂ​പ)​ അ​ദ്ദേ​ഹ​ത്തി​​​െൻറ ആ​സ്​​തി. ബി​സോ​സി​​​െൻറ വ​രു​മാ​ന​ത്തി​​​െൻറ ഒ​രു ശ​ത​മാ​നം മാ​ത്രം 10.5 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഇ​ത്യോ​പ്യ​യു​ടെ വാ​ർ​ഷി​ക ബ​ജ​റ്റി​നു തു​ല്യ​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 

അ​തി​സ​മ്പ​ന്ന​ർ​ക്ക്​ ക്ര​മാ​തീ​ത​മാ​യി സ്വ​ത്ത്​ വ​ർ​ധി​ച്ച​പ്പോ​ൾ പ​ട്ടി​ക​യു​ടെ മ​റു​വ​ശ​ത്തു​ള്ള പാ​വ​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ന​ഷ്​​ട​മാ​യ​ത്​ സ​മ്പ​ത്തി​​​െൻറ 11 ശ​ത​മാ​ന​മാ​ണ്. ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളു​ടെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക​ൾ ത​ക​രാ​നും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളെ മ​ഹാ​വ​റു​തി​യി​ലേ​ക്ക്​ ത​ള്ളി​യി​ടാ​നും ഇ​ത്​ നി​മി​ത്ത​മാ​യ​താ​യും രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്നു. 

ആ​രോ​ഗ്യം,​ പൊ​തു​വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി അ​ടി​സ്​​ഥാ​ന മേ​ഖ​ല​ക്ക്​ ഫ​ണ്ട്​ വ​ൻ​തോ​തി​ൽ വെ​ട്ടി​ക്കു​റ​ക്കു​ക​യും അ​തി​സ​മ്പ​ന്ന​രു​ടെ നി​കു​തി​നി​ര​ക്ക്​ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യു​ക വ​ഴി അ​സ​മ​ത്വ​ത്തി​ന്​ ഭ​ര​ണ​കൂ​ട​ങ്ങ​ൾ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം. അ​തി​സ​മ്പ​ന്ന​രി​ൽ​നി​ന്ന്​ ഒാ​രോ രാ​ജ്യ​വും ഇൗ​ടാ​ക്കു​ന്ന തു​ക ഉ​യ​ർ​ത്തി ദ​രി​ദ്ര​രു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക മാ​ത്ര​മാ​ണ്​ പോം​വ​ഴി. അ​തി​സ​മ്പ​ന്ന​രു​ടെ സ​മ്പ​ത്തി​നു​മേ​ൽ പു​തു​താ​യി ഒ​രു ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യാ​ൽ പ്ര​തി​വ​ർ​ഷം 41,800 കോ​ടി ഡോ​ള​ർ  (29,77,205 കോ​ടി രൂ​പ) അ​ധി​ക​മാ​യി ല​ഭി​ക്കു​മെ​ന്ന്​ ഒ​ക്​​സ്​​ഫാം റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

1980നും 2016​നു​മി​ട​യി​ൽ ലോ​ക ജ​ന​സം​ഖ്യ​യു​ടെ പ​കു​തി പേ​ർ​ക്ക്​ ശ​രാ​ശ​രി ഒാ​രോ ഡോ​ള​റി​​​െൻറ​യും 12 ശ​ത​മാ​നം ല​ഭി​ച്ച​പ്പോ​ൾ സ​മ്പ​ന്ന​രാ​യ ഒ​രു ശ​ത​മാ​നം പേ​ർ 27 ശ​ത​മാ​നം വീ​തം സ്വ​ന്ത​മാ​ക്കി. 2,200 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ​ക്ക്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ വ​ർ​ധി​ച്ച​ത്​ 90,000​ കോ​ടി ഡോ​ള​റാ​ണ്. ഇ​തോ​ടെ, 2017ൽ 43 ​അ​തി​സ​മ്പ​ന്ന​ർ​ക്കാ​യി​രു​ന്നു ആ​േ​ഗാ​ള ജ​ന​സം​ഖ്യ​യു​ടെ പ​കു​തി പേ​രു​ടെ ആ​സ്​​തി​യെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 26 പേ​രു​ടെ മാ​ത്രം ആ​സ്​​തി​കൊ​ണ്ട്​ അ​ത്​ മ​റി​ക​ട​ക്കു​മെ​ന്നാ​യി. 

അ​സ​മ​ത്വം കു​ത്ത​നെ കൂ​ടു​ന്ന​തി​നെ​തി​രെ ലോ​ക​മെ​ങ്ങും പ്ര​തി​ഷേ​ധ ജ്വാ​ല ശ​ക്​​ത​മാ​കു​ന്ന​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​തേ ആ​വ​ശ്യ​വു​മാ​യി ഫ്രാ​ൻ​സി​ലെ മ​ഞ്ഞ​ബെ​ൽ​റ്റ്​ സേ​ന​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​മ​രം ശ​ക്​​ത​മാ​കു​ന്ന​ത്​ ശു​ഭ​സൂ​ച​ന​യാ​ണ്. 

Loading...
COMMENTS