ന്യൂസിലൻഡിന് െഎക്യദാർഢ്യം; ഭീകരാക്രമണത്തിനെതിരെ ഒറ്റക്കെട്ടായി ലോകം
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിലെ മുസ്ലിം പള്ളികളിലെ വെടിവെപ്പിനെ അപലപിച്ച് ലോകരാജ്യ ങ്ങൾ. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മസ്ജിദിലും സമീപത്തെ മറ്റൊരു പള്ളിയിലു മാണ് വെടിവെപ്പ് നടന്നത്. ആക്രമണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസില ൻഡിന് െഎക്യദാർഢ്യമറിയിച്ചു. വിദ്വേഷത്തിനും കലാപത്തിനും ജനാധിപത്യസമൂഹത്തിൽ സ്ഥാനമില്ലെന്ന് മോ ദി പ്രതികരിച്ചു. ന്യൂസിലൻഡിൽ നടന്നത് വംശീയ ആക്രമണമാണെന്ന് തുർക്കി പ്രസിഡൻറ് റജബ ് ത്വയ്യിബ് ഉർദുഗാൻ കുറ്റപ്പെടുത്തി.
ഇൗ ആക്രമണത്തോടെ ഇസ്ലാമിനെതിരായ ശത്രു തക്കും ആക്കം കൂടി. ഇത്തരം മനുഷ്യദുരന്തങ്ങൾ തടയാൻ അടിയന്തരമായി നടപടികൾ സ്വീകരി ച്ചില്ലെങ്കിൽ സമീപഭാവിയിലും ഇതുപോലുള്ള വാർത്തകൾ നമ്മെ തേടിയെത്തുമെന്നും ഉർദു ഗാൻ മുന്നറിയിപ്പു നൽകി. ഭീകരവാദത്തിെൻറ എല്ലാ രൂപങ്ങളും ഭൂമിയിൽനിന്ന് തുടച്ചുനീ ക്കാൻ ലോകസമൂഹം ഒന്നിക്കണമെന്ന് നോർവെ പ്രധാനമന്ത്രി ഇർന സോൾബർഗ് ആവശ്യപ്പെ ട്ടു. ആൻഡേഴ്സ് ബെഹറിങ് ബ്രെവിക് എന്ന വലതുപക്ഷ തീവ്രവാദി 2011ൽ നോർവേയിൽ നടത്തിയ ക ൂട്ടക്കൊലയുടെ വേദന പുതുക്കുന്ന സംഭവമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ആളു കളെ ഒന്നൊന്നായി വെടിവെച്ച്...
വെലിങ്ടൺ: ആക്രമണം നടക്കുന്നതിനു തൊട്ടുമുമ ്പുപോലും ശാന്തമായിരുന്നു ന്യൂസിലൻഡ് നഗരമായ ക്രൈസ്റ്റ് ചർച്ച്. ജുമുഅ നമസ്കാരത്തിനിടെയാണ് ആദ്യം വെടിെയാച്ച മുഴങ്ങിയത്. തുടർന്ന് പ്രാർഥനക്കെത്തിയവർ കൂട്ടമായി പുറത്തേക്കോടി. അതിനിടയിൽ നിരവധി തവണ തോക്കുകൾ ശബ്ദിച്ചു.
പരിക്കേറ്റവർ നിലത്തു വീണു. അപ്പോഴും സംഭവത്തിെൻറ ഗൗരവത്തെക്കുറിച്ച് ആളുകൾക്ക് ധാരണയുണ്ടായിരുന്നില്ല. പള്ളികൾക്ക് നിരവധി മുറികളുണ്ടായിരുന്നു. ഒാരോന്നിലുമെത്തി ആക്രമി വെടിയുതിർത്തുകൊണ്ടിരുന്നു. മിനിറ്റുകളോളം വെടിവെപ്പ് നീണ്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊലീസ് എത്തുംമുമ്പ് ആക്രമി രക്ഷപ്പെടുകയും ചെയ്തു.
ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് പറഞ്ഞു. ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത ആക്രമണമാണിതെന്ന് ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ അഭിപ്രായപ്പെട്ടു.
വേദനിപ്പിക്കുന്ന വാർത്തയെന്ന് യൂറോപ്യൻ യൂനിയൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കും പ്രതികരിച്ചു. ന്യൂസിലൻഡ് എന്ന രാജ്യത്തിെൻറ മഹത്വം തകർക്കാൻ ഇത്തരം ഹീനമായ ആക്രമണങ്ങൾകൊണ്ട് കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പള്ളികളിൽ സമാധാനത്തോടെ പ്രാർഥിക്കാനെത്തിയവർക്കു മേൽ വംശീയതയുടെ വിഷം പുരണ്ട ആക്രമണം നടത്തിയത് നീതീകരിക്കാനാവില്ലെന്ന് ജർമൻ ചാൻസലർ അംഗലാ മെർകൽ പ്രതികരിച്ചു.
സമാധാനത്തിനും മാനവിക സമൂഹത്തിനും എതിരായ ആക്രമണമെന്നാണ് മലേഷ്യൻ ഭരണകക്ഷി നേതാവ് അൻവർ ഇബ്രാഹീം പ്രതികരിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മാനവികതയുടെ മൂല്യങ്ങളെ കാറ്റിൽ പറത്തിയ ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഗാധദുഃഖത്തിൽ െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ആസ്ട്രേലിയയിലെയും ഫിജിയിലെയും ന്യൂസിലൻഡിലെയും അഫ്ഗാെൻറ നയതന്ത്രപ്രതിനിധിയായ വാഹിദുല്ല വൈസി അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് അഫ്ഗാൻ സ്വദേശികളുമുണ്ട്.
ആക്രമി കുടിയേറ്റ വിരുദ്ധൻ
വെലിങ്ടൺ: 2011 ജൂലൈ 22ന് നോർവേയിൽ 77 ആളുകളെ കൊന്നൊടുക്കുന്നതിന് തൊട്ടുമുമ്പ് ആൻഡേഴ്സ് ബെഹറിങ് ബ്രെവിക് പുറത്തുവിട്ടതിന് സമാനമായ ലഘുലേഖയാണ് ന്യൂസിലൻഡ് ആക്രമിയായ ആസ്ട്രേലിയൻ സ്വദേശിയും പുറത്തുവിട്ടത്. കുടിയേറ്റക്കാർക്കെതിരെ ബ്രെവിക് ഒാൺലൈനിൽ പോസ്റ്റ് ചെയ്ത 1500 പേജുകളിലെ സാരാംശവും സമാനമാണ്.
കുടിയേറ്റ വിരുദ്ധനായിരുന്നു ആക്രമിയെന്ന് സഹപ്രവർത്തകരിലൊരാളായ മാഗ്നസ് റാൻസ്റ്റോർപ് പ്രതികരിച്ചു. ബ്രെവികിനോട് അനുതാപം പ്രകടിപ്പിക്കുന്നവരുമായി കൂട്ടുകൂടാനും ശ്രമിച്ചിരുന്നു. മധ്യ ഓസ്ലോയിലെ ഒരു സര്‍ക്കാര്‍ ബില്‍ഡിങ്ങിനടുത്ത് കാര്‍ബോംബ് സ്ഫോടനത്തിലൂടെ എട്ടു പേരെയും ഉട്ടോയ ദ്വീപില്‍ വെടിവെപ്പിലൂടെ 69 പേരെയുമാണ് െബ്രവിക് വധിച്ചത്.ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിന് നേരെയാണ് വെടിവെപ്പ് നടത്തിയത്. വലതുപക്ഷ ക്രിസ്തീയ മതഭ്രാന്തനായി അറിയപ്പെടുന്ന ബ്രെവിക് താന്‍ സ്വയം പ്രതിരോധത്തിെൻറ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു. ഹീനമായ കുറ്റത്തിന് 21 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ബ്രെവിക്.
2001ലെ സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം ഇസ്ലാം ഭീതി വർധിച്ചതായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പറഞ്ഞു. ന്യൂസിലൻഡിലെ പള്ളികൾക്കു നേരായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. തീവ്രവാദത്തിന് പ്രത്യേക മതമില്ലെന്നു മനസ്സിലാക്കണമെന്നും ഇംറാൻ അഭിപ്രായപ്പെട്ടു. ഭീകരാക്രമണത്തിെൻറ ഇരയായ ന്യൂസിലൻഡിനൊപ്പം നിൽക്കുന്നുവെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്േകാട് മോറിസൺ പറഞ്ഞു.
ഇന്തോനേഷ്യയും ആക്രമണത്തെ ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ടവരിൽ ഇന്തോനേഷ്യൻ പൗരൻമാരുേണ്ടാ എന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണം നടക്കുേമ്പാൾ ആറ് ഇന്തോനേഷ്യക്കാർ പള്ളിയിലുണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ മൂന്നു പേർ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഗാധ ദുഃഖത്തിൽ പങ്കുചേരുന്നതായും വിദേശ കാര്യമന്ത്രി റെറ്റ്നോ മർസൂദി പറഞ്ഞു.
അപലപിച്ച് മാർപാപ്പയും എലിസബത്ത് രാജ്ഞിയും
ന്യൂസിലൻഡിലെ എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. വിവേചനമില്ലാതെ നടത്തുന്ന ആക്രമണത്തിൽ ആളപായം സംഭവിച്ചതിലും ആളുകൾക്ക് പരിക്കേറ്റതിലും മാർപാപ്പ അതിയായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്കായി പ്രാർഥിക്കുന്നുവെന്ന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയും അറിയിച്ചു.