ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനമിടിഞ്ഞു
text_fieldsലണ്ടൻ: ലോക പ്രസ് ഫ്രീഡം സൂചികയിൽ ഇന്ത്യയുടെ റാങ്ക് വീണ്ടും ഇടിഞ്ഞു. 180 രാജ്യങ്ങളുള്ള പട്ടികയിൽ 140ാം സ്ഥാനത്താണ് ഇന്ത്യ. പാരിസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് ആണ് പട്ടിക പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു നടക്കുന്ന സമയമായതിനാൽ ഇന്ത്യയിൽ മാധ്യമപ്രവർത്തകരുടെ ജീവന് വലിയ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം തൊഴിലിനിടെ ആറു മാധ്യമപ്രവർത്തകരുടെ ജീവനാണ് നഷ്ടമായത്. 2019ലെ പട്ടികയിൽ നോർവേയാണ് ഒന്നാംസ്ഥാനത്ത്. പാകിസ്താൻ 142ാമതും ബംഗ്ലാദേശ് 150ാമതുമാണ്. ചൈന 177ാം സ്ഥാനത്താണ്. ഉത്തര കൊറിയ 179ാമതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
