ലോകത്ത് കോവിഡ് മരണം 188,873
text_fieldsപാരിസ്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 188,873 ആയി. 2,698,521 പേർക്ക് ഇതുവരെ രോഗം ബാധിച്ചപ്പോൾ, 739,971 പേർ രോഗമുക്തരായി. ആകെ മരണത്തിെൻറ മൂന്നിൽ രണ്ടും യൂറോപ്പിലാണ്.
യു.എസിലാണ് ഏറ്റവും കൂടുതൽ ആളുകൾ മര ിച്ചത്: 48,868. ഇറ്റലിയും (25,085), സ്പെയിനും (22,157) ഫ്രാൻസും (21,856) ബ്രിട്ടനുമാണ് (18,738) തൊട്ടുപിന്നിൽ. ലോകത്ത്.
ജർമനിയിൽ മുഖകവചം നിർബന്ധം
ബർലിൻ: കോവിഡ് ബാധ തടയാൻ എല്ലാ ജർമൻ സംസ്ഥാനങ്ങളും മുഖകവചം (മാസ്ക്) നിർബന്ധമാക്കും. ജർമനിയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ഷോപ്പിങ് വേളയിൽ ഇൗ നിബന്ധന നടപ്പാക്കും. പല രാജ്യങ്ങളും ഇതിനകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആസ്ട്രിയ ഈ മാസം ആദ്യം തന്നെ ഇത് നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
