Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാമിർ അമീൻ അന്തരിച്ചു

സാമിർ അമീൻ അന്തരിച്ചു

text_fields
bookmark_border
സാമിർ അമീൻ അന്തരിച്ചു
cancel

പാരിസ്​: പ്രശസ്​ത മാർക്​സിയൻ ചിന്തകൻ സാമിർ അമീൻ (86) അന്തരിച്ചു. ഇൗജിപ്​ഷ്യൻ, ഫ്രഞ്ച്​ പൗരത്വമുള്ള അമീ​​​െൻറ മരണം പാരിസിലായിരുന്നു. ഇൗജിപ്​തുകാരനായ പിതാവി​​​െൻറയും ഫ്രഞ്ചുകാരിയായ മാതാവി​​​െൻറയും മകനായി 1931ൽ ഇൗജിപ്​തിൽ ജനിച്ച അമീൻ പോർട്ട്​ സെയ്​ദിലാണ്​ വളർന്നത്​. ഫ്രാൻസിൽ നിന്ന്​ രാഷ്​ട്രതന്ത്രത്തിൽ ഡിപ്ലോമയയും സ്​റ്റാറ്റിസ്​റ്റിക്​സിൽ ബിരുദവും സാമ്പത്തിക ശാസ്​ത്രത്തിൽ ഡോക്​ടറേറ്റുമെടുത്തു.

കൈറോയിലെ ഇൻസ്​റ്റിറ്റ്യുട്ട്​ ഫോർ മാനേജ്​മ​​െൻറിൽ അധ്യാപകനായി സേവനമനുഷ്​ഠിച്ച ശേഷം സെനഗാളി​െല ദാക്കറിൽ തേഡ്​ വേൾഡ്​ ഫോറം ഡയറക്​ടറായി. ‘ദ ലിബറൽ വൈറസ്​’, ‘എ ലൈഫ്​ ലുക്കിങ്​ ഫോർവേഡ്​’, ‘അക്യൂമുലേഷൻ ഒാൺ എ വേൾഡ്​ സ്​കെയ്​ൽ’, കാപിറ്റലിസം ഇൻ ദ എയ്​ജ്​ ഒാഫ്​ ഗ്ലോബലൈസേഷൻ’ എന്നിവയടക്കം നിരവധി ​ഗ്രന്ഥങ്ങളുടെ കർത്താവാണ്​. 1970കളിലും 80കളിലും ഏറെ പ്രചാരം നേടിയ ‘യൂറോസെൻട്രിസം’ എന്ന പ്രയോഗത്തി​​​െൻറ ഉപജ്ഞാതാവ്​ സാമിർ അമീനായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsMarxist thinkerSamir AminEgyptian French
News Summary - World acclaimed Marxist thinker Samir Amin dies
Next Story