Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡെന്മാര്ക്കില് വനിതാ പ്രധാനമന്ത്രി
text_fieldsbookmark_border
കോപന്ഹേഗൻ: ഡെന്മാര്ക്കില് ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാർ രൂപവത്കരിച്ചു. ഇടതു പിന്തുണയേ ാടെ സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവ് മെയ്റ്റെ ഫ്രെഡറിക്സണിെൻറ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 41 കാരിയായ മെയ്റ്റെ ഫ്രെഡറിക്സണ്.
ജൂൺ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് സഖ്യസർക്കാറുണ്ടാക്കിയത്. 179 അംഗ പാർലമെൻറിൽ 91സീറ്റുകളാണ് ഇടതുപക്ഷം നേടിയത്. കുടിയേറ്റവിരുദ്ധത പുലർത്തുന്ന ഡാനിഷ് പീപ്ള്‍സ് പാര്‍ട്ടിക്ക് പകുതി സീറ്റും നഷ്ടമായി.
Next Story
