ആസ്ട്രേലിയൻ മന്ത്രിസഭയിൽ റെക്കോഡ് വനിതകൾ
text_fieldsമെൽബൺ: ആസ്ട്രേലിയയിലെ പുതുമന്ത്രിസഭയിലെ വനിത പ്രാതിനിധ്യം വാർത്തയാകുന്നു. 22 അം ഗ മന്ത്രിസഭയിൽ ഏഴു സ്ത്രീകളെയാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉൾപ്പെടുത ്തിയത്.
പ്രതിരോധമന്ത്രിസ്ഥാനത്തേക്ക് ലിൻഡ റെയ്നോൾഡ്സിനെയും കാർഷിക മന്ത്രിയായി ബ്രിജിറ്റ് മക്കെൻസിയെയും നിയമിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു വനിത കൃഷിമന്ത്രിയാകുന്നത്. സൂസൻ ലീ ആയിരിക്കും പരിസ്ഥിതിമന്ത്രി. പുതിയ അംഗങ്ങളിൽ വലിയ പ്രതീക്ഷയാണെന്നും മോറിസൺ പറഞ്ഞു. പീറ്റർ ഡട്ടൻ ആയിരിക്കും ആഭ്യന്തരമന്ത്രി.
സെനറ്റർ അർഥൂർ സിനഡിനോസിനെ യു.എസ് അംബാസഡറായും നിയമിക്കും. ബുധനാഴ്ചയാണ് പുതിയ സർക്കാർ ചുമതലയേൽക്കുക. പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയാണ് മോറിസെൻറ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് സഖ്യം അധികാരത്തിലേറിയത്.