നീരവ് മോദിയും വിജയ് മല്യയും ഒരു തടവറയിലായിരിക്കുമോയെന്ന് ജഡ്ജി
text_fieldsലണ്ടൻ: നീരവ് മോദിയുടെ രണ്ടാം ജാമ്യാപേക്ഷക്കിടെ രസകരമായ ചോദ്യവുമായി യു.കെ ജഡ് ജി. വെള്ളിയാഴ്ച ഹരജി പരിഗണിക്കുന്നതിനിടയിൽ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയാ ൽ മദ്യ വ്യവസായി വിജയ് മല്യയുടെ തടവറയിൽതന്നെ ആയിരിക്കുമോ താമസമെന്നാണ് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത് നോട്ട് ചോദിച്ചത്.
മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവിസിലെ(സി.പി.എസ്) ഇന്ത്യൻ സർക്കാർ അഭിഭാഷകൻ ടോബി കാഡ്മാെൻറ വാദത്തിനിടെയാണ് സംഭവം. മോദിയെ കൈമാറുകയാണെങ്കിൽ ഏതു ജയിലിലായിരിക്കും പാർപ്പിക്കുകയെന്ന് ജഡ്ജി ചോദിച്ചു. മുംബൈ ആർതുർ റോഡ് ജയിൽ വൻ സുരക്ഷാ സംവിധാനമുള്ളതായിരിക്കുമെന്ന് സി.പി.എസ് അറിയിച്ചപ്പോൾ, കുപ്രസിദ്ധ മദ്യ വ്യവസായി മല്യയെ നാടുകടത്തുകയാണെങ്കിൽ അകത്താക്കാനുള്ള തടവറ തന്നെയല്ലേയിതെന്ന് ജഡ്ജി ചോദിച്ചു.
എങ്കിൽ ഇരുവർക്കും ഒരു മുറിതന്നെയായിരിക്കുമെന്ന് തമാശ രൂപത്തിൽ ജഡ്ജി പറഞ്ഞു. നീരവ് മോദി മുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടാം ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
ജാമ്യം ലഭിക്കുന്നതിനായി അഭിഭാഷകൻ നീരവ് മോദി പട്ടിയെ വളർത്തുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. ബ്രിട്ടനിൽ മൃഗങ്ങളെ പരിപാലിക്കുന്നവരെ വലിയ ബഹുമാനമാണ്. അങ്ങനെയെങ്ങാനും ജഡ്ജിയുടെ മനമലിഞ്ഞാലോ എന്ന് വിചാരിച്ചാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ച
ത്. എന്നാൽ അതൊന്നും കോടതിയിൽ വിലപ്പോയില്ല എന്നുമാത്രം.