മാക്രോണിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ മെയിലുകൾ ചോർത്തിയെന്ന് വിക്കിലീക്സ്
text_fieldsപാരിസ്: ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൻ മാക്രോണിെൻറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട 20,000ത്തോളം ഇ-മെയിലുകൾ ചോർത്തിയതായി വിക്കിലീക്സ്. ഇത് വായിക്കാവുന്ന രൂപത്തിൽ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്നതായും അവർ അവകാശപ്പെട്ടു. മേയ് ഏഴിനു നടന്ന ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ രണ്ടു ദിവസം മുമ്പ് ഇതിെൻറ ആദ്യഘട്ടം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് മാക്രോണും എതിരാളിയും വലതുപക്ഷ നേതാവുമായ മരീൻ ലീപെന്നും തമ്മിൽ ഉരസലും ഉടലെടുത്തിരുന്നു.
എന്നാൽ, 2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉണ്ടായതുപോലുള്ള വിവാദങ്ങൾ ഇൗ ചോർത്തൽ ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ. മാക്രോണിെൻറ മെയിലുകൾ ചോർത്തിയെന്നതിന് ഒരു തെളിവും ഇല്ലെന്ന് കഴിഞ്ഞ ജൂണിൽ ഫ്രഞ്ച് സൈബർ സെക്യൂരിറ്റിയായ എ.എൻ.എസ്.എസ്.െഎയുടെ മേധാവി പ്രതികരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
