ജനീവ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിമർശനങ്ങൾക്ക് മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്ട ്രീവൽക്കരിക്കരുതെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം ഗീബ്രിസുയസ് പറഞ്ഞു.
ജനങ്ങളെ രക ്ഷിക്കുക എന്നതിനാവണം രാഷ്ട്രീയ പാർട്ടികൾ പ്രഥമ പരിഗണന നൽകേണ്ടത്. വൈറസിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഇനിയും മൃതദേഹം വഹിക്കുന്ന ബാഗുകൾ വേണ്ടെങ്കിൽ രാഷ്ട്രീയം ഒഴിവാക്കണം. ഇൗ സമയത്ത് രാഷ്്ട്രീയം പറയുന്നത് തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണെന്നും ടെഡ്രോസ് വ്യക്തമാക്കി.
ലോകാരോഗ്യസംഘടനക്കെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ചൈനക്ക് അനുകൂലമായാണ് ലോകാരോഗ്യ സംഘടന നിലപാടെടുക്കുന്നതെന്നാണ് ട്രംപിെൻറ പ്രധാന ആരോപണം. രോഗബാധ തടഞ്ഞു നിർത്തുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.