Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightചൈനയിലേക്ക് വിദഗ്​ധ​...

ചൈനയിലേക്ക് വിദഗ്​ധ​ സംഘ​ത്തെ അയക്കാൻ ലോകാരോഗ്യ സംഘടന; ലക്ഷ്യം കോവിഡി​െൻറ ഉറവിടം

text_fields
bookmark_border
ചൈനയിലേക്ക് വിദഗ്​ധ​ സംഘ​ത്തെ അയക്കാൻ ലോകാരോഗ്യ സംഘടന; ലക്ഷ്യം കോവിഡി​െൻറ ഉറവിടം
cancel

ജനീവ: കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്​ ചെയ്​തതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാൻ ചൈന വൈകിയെന്ന ആഗോള ആശങ്കകൾക്കിടെ വൈറസി​​െൻറ ഉറവിടം കണ്ടെത്താൻ ചൈനയിലേക്ക്​ വിദഗ്​ധ സംഘത്തെ അയക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. കോവിഡ്​ മഹാമാരിക്ക്​ കാരണക്കാരനായ സാർക്​ കോവ് 2 എന്ന വൈറസി​​െൻറ​  ഉറവിടം കണ്ടെത്തലാണ്​ ലക്ഷ്യം. സംഘം അടുത്ത ആഴ്​ച ചൈനയിലെത്തും. വുഹാനിലെ വൈറോളജി ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം.

'വൈറസി​​െൻറ ഉറവിടം കണ്ടെത്തേണ്ടത്​ വളരെയേറെ പ്രധാനമാണ്​. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണ്​. വൈറസി​​െൻറ ആവിർഭാവം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂർണമായി മനസിലാക്കിയാൽ അതിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാൻ കഴിയും. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം പറഞ്ഞു. 

ഞങ്ങൾ അടുത്ത ആഴ്ച ചൈനയിലേക്ക് ഒരു സംഘത്തെ അയക്കുന്നുണ്ട്. അത്​, വൈറസ് വ്യാപനത്തിന്​ എങ്ങനെ തുടക്കമായി എന്നും ഭാവിയിൽ നമുക്ക് എന്തു ചെയ്യാനാകുമെന്നതിനെ കുറിച്ചും മനസിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​. - അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യം സംഘടനയുടെ ചൈനയിലെ ഒാഫീസ്​, വുഹാൻ മുൻസിപ്പിൽ ഹെൽത്​ കമീഷനിൽ നിന്നും 'വൈറൽ ന്യൂമോണിയ' കേസുകളുമായി ബന്ധപ്പെട്ടുള്ള സ്​റ്റേറ്റ്​മ​െൻറ്​ എടുത്തതിന്​​​ ശേഷം ആറ്​ മാസത്തോളം സംഘം രാജ്യത്ത്​ തങ്ങും. ലോകത്താകമാനമായി അഞ്ച്​ ലക്ഷത്തോളം പേരുടെ മരണത്തിന്​ കാരണക്കാരനായ വൈറസി​​െൻറ ഉറവിടം ലോകാരോഗ്യ സംഘടനക്ക്​ കണ്ടെത്താനാവുമോ എന്ന്​ ഉറ്റുനോക്കുകയാണ്​ ലോകം. ഇപ്പോഴും വൈറസ്​ മൂലമുള്ള കെടുതികൾ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whocovid 19Tedros Adhanom Ghebreyesus
News Summary - WHO team to visit China to investigate origins of coronavirus
Next Story