Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2020 12:54 PM GMT Updated On
date_range 17 March 2020 12:54 PM GMTലോകാരോഗ്യ സംഘടനയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് 19
text_fieldsbookmark_border
ജനീവ: ലോകാരോഗ്യ സംഘടനയിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ലോകാരോഗ്യ സംഘട നയിലെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കാണോ രോഗബാധയേറ്റതെന്ന് സംഘടന വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞയാഴ്ച യു.എന്നിലെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ലോക വ്യാപാര സംഘടനയിലെ ജീവനക്കാരനും വൈറസ് ബാധ ഏറ്റിരുന്നു.
വീട്ടിൽ നിരീക്ഷണത്തിലിരുന്ന ജീവനക്കാർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാ വക്താവ് ക്രിസ്ത്യൻ ലിൻമെയറാണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story