വാർത്തസമ്മേളനത്തിൽ കണ്ണീർ വാർത്ത് ഡബ്ല്യൂ.എച്ച്.ഒ മേധാവി
text_fieldsജനീവ: കോവിഡ് മഹാമാരി ലോകമാകെ മരണം വിതക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യൂ.എച്ച്.ഒ) നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം ‘ദുരന്ത’മാണെന്ന് ഡബ്ല്യൂ.എച്ച്.ഒ മേധാവി ഡോ. ട്രെഡ്റോസ് അദാനോം.
ലോകത്ത് നിരവധി ജീവനുകൾ നഷ്ടമാകുന്നതിന് കാരണമാകുന്നതാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ അങ്ങേയറ്റം വികാരഭരിതനായാണ് ഡോ. ടെേട്രാസ് സംസാരിച്ചത്. ഇടക്ക് നിയന്ത്രണം നഷ്ടമായി കണ്ണീർ വാർക്കുകയും ചെയ്തു.
അമേരിക്കയുെട പിൻവാങ്ങലിനെക്കുറിച്ച് പറയുേമ്പാൾ പലപ്പോഴും വിങ്ങിപ്പൊട്ടുകയും ശബ്ദം ഉയരുകയും ചെയ്തു. ലോകം ഭിന്നിച്ചുനിന്നാൽ മഹാമാരിെയ കീഴടക്കാനാകില്ല. ആഗോള ഒത്തൊരുമയെയും നേതൃത്വത്തെയും പരീക്ഷിക്കുന്നതാണ് കോവിഡെന്ന് അദ്ദേഹം പറഞ്ഞു.
