Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേസ്​ബുക് ലൈവായി കൂട്ട...

ഫേസ്​ബുക് ലൈവായി കൂട്ട ബലാൽസംഗം; മൂന്ന്​​ പേർ അറസ്​റ്റിൽ

text_fields
bookmark_border
ഫേസ്​ബുക് ലൈവായി കൂട്ട ബലാൽസംഗം; മൂന്ന്​​ പേർ അറസ്​റ്റിൽ
cancel

സ്​റ്റോക്​ഹോം: കൂട്ട ബലാൽസംഗ രംഗം ഫേസ്​ബുക്കിൽ ലൈവായി പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്​റ്റിൽ. 18,20,24 വയസുള്ളവരാണ്​ അറസ്​റ്റിലായത്​. ഞായറാഴ്​ച തലസ്​ഥാന നഗരിയായ സ്​റ്റോക്​ഹോമിൽനിന്നും 70 കിലോമീറ്റർ അകലെ ഉപ്​സല അപ്പാർട്​മ​െൻറിലായിരുന്നു സംഭവം.

ഫേസ്​ബുക്​ ഗ്രൂപ്പിലെ അംഗങ്ങൾ വിഡി​യോ കണ്ട ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്​ഡ് ​ഗ്രൂപ്പാണിത്​. സംഭവത്തി​​െൻറ ദൃശ്യങ്ങൾ ​ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ പൊലീസിന്​ കൈമാറാൻ അന്വേഷണ ഉദ്യോഗസ്​ഥർ ആവശ്യപ്പെട്ടിട്ടുണ്ട്​. സംഭവത്തി​ലുൾപ്പെട്ട പ്രതികളിലൊരാൾ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്​.

വിഡിയോ ഡിലീറ്റ്​ ചെയ്​തെങ്കിലും വ്യാപകമായി ഷെയർ ചെയ്യപ്പെ​െട്ടന്നാണ്​ പൊലീസ്​ പറയുന്നത്. വിഡിയോ  റി​പ്പോർട്ട്​ ചെയ്യപ്പെട്ടതിനെ തുടർന്ന്​ ഉടൻ​ നീക്കം ചെയ്​തതായും അന്വേഷണ ഉദ്യോഗസ്​ഥരോട്​ സഹകരിക്കുമെന്നും​ ഫേസ്​ബുക്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - weden: Gang rape streamed live
Next Story