Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​റഫാൽ ഇടപാട്​...

​റഫാൽ ഇടപാട്​ നടക്കു​േമ്പാൾ താൻ അധികാരത്തിലുണ്ടായിരുന്നില്ല -മാക്രോണ്‍ VIDEO

text_fields
bookmark_border
​റഫാൽ ഇടപാട്​ നടക്കു​േമ്പാൾ താൻ അധികാരത്തിലുണ്ടായിരുന്നില്ല -മാക്രോണ്‍ VIDEO
cancel

യു​നൈ​റ്റ​ഡ് നേ​ഷ​ന്‍സ്: റ​ഫാ​ല്‍ പോ​ർ​വി​മാ​ന ഇ​ട​പാ​ട്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ൽ​നി​ന്ന്​​ വി​ദ​ഗ്​​ധ​മാ​യി ഒ​ഴി​ഞ്ഞു​മാ​റി ഫ്ര​ഞ്ച് പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ൺ. ക​രാ​ര്‍ ഒ​പ്പി​ടു​മ്പോ​ള്‍ താ​ന്‍ അ​ധി​കാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഫ്രാ​ൻ​സി​ന്​ വ്യ​ക്ത​മാ​യ നി​യ​മ​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ മ​റു​പ​ടി​.

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ പൊ​തു​സ​മ്മേ​ള​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മാ​ക്രോ​ൺ. അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍സ് ഡി​ഫ​ന്‍സി​നെ ഇ​ട​പാ​ടി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​ര്‍ ഫ്ര​ഞ്ച് സ​ര്‍ക്കാ​റി​നോ​ടോ വി​മാ​ന​ക്ക​മ്പ​നി​യോ​ടോ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ഇ​ക്കാ​ര്യം നി​ഷേ​ധി​ക്കാ​തെ ഇ​ന്ത്യ​യു​മാ​യു​ള്ള ഇ​ട​പാ​ട്​ മു​ൻ ​പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്​​സ്വ ​ ഒാ​ല​ൻ​ഡി​​​​െൻറ കാ​ല​ത്താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മാ​ക്രോ​ൺ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

ര​ണ്ടു സ​ര്‍ക്കാ​റു​ക​ള്‍ ത​മ്മി​ലെ ച​ര്‍ച്ച​യാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​യും ഫ്രാ​ന്‍സും ത​മ്മി​ല്‍ സൈ​നി​ക, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലു​ള്ള ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു ക​രാ​റെ​ന്നും മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഏ​താ​നും ദി​വ​സം മു​മ്പ്​ പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ഇ​വി​ടെ സൂ​ചി​പ്പി​ക്കാ​നു​ള്ള​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞെ​ങ്കി​ലും അ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ചി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ ദ​സോ ഏ​വി​യേ​ഷ​നൊ​പ്പം കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ​ങ്കാ​ളി​യാ​യി നി​ര്‍ദേ​ശി​ച്ച​ത് അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍സ് ഡി​ഫ​ന്‍സി​നെ​യാ​ണെ​ന്ന് മു​ന്‍ പ്ര​സി​ഡ​ൻ​റ്​ ഫ്രാ​ങ്​​സ്വ ഒാ​ല​ൻ​ഡ്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ത്തി​ന്​ ശ​ക്​​തി​പ​ക​രു​ന്ന ഒാ​ല​ൻ​ഡി​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ വ്യ​ക്​​ത​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francerafale dealworld newsmacronSign
News Summary - Wasn't In Charge When Rafale Deal Was Signed, Says France's Macron-World news
Next Story