ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങൾക്ക് കൂടുതൽ വിലക്ക്
text_fieldsപാരിസ്: തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാന ങ്ങൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. ആസ്ട്രേലിയ, സിംഗപ്പൂർ, ബ്രസീൽ, അർജൻറീന, ദക്ഷിണ െകാറിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയത്.
ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയവ കഴിഞ്ഞ ദിവസംതന്നെ ഇൗ വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചിരുന്നു. ഞായറാഴ്ച ആഡിസ് അബബയിൽ ഇത്യോപ്യൻ എയർലൈൻസിെൻറ ബോയിങ് 737 മാക്സ് എട്ട് വിമാനം തകർന്ന് നാല് ഇന്ത്യക്കാരടക്കം 157 പേർ മരിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്തോനേഷ്യയിലെ ലയൺ എയറിെൻറ ഇതേ വിമാനം തകർന്ന് 189 പേർ മരിച്ചിരുന്നു.
