Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ണ്ടു മി​നി​റ്റി​ൽ...

ര​ണ്ടു മി​നി​റ്റി​ൽ ഭ​ര​ണ​നേ​ട്ട​ം എ​ണ്ണി​പ്പ​റ​ഞ്ഞ്​ ജ​സീ​ന്ത ആ​ർ​ഡേ​ൻ

text_fields
bookmark_border
jaseenda-ardon
cancel

വെ​ലി​ങ്​​ട​ൺ: ന്യൂ​സി​ല​ൻ​ഡി​​െൻറ ത​ല​യി​ലെ​ഴു​ത്ത്​ മാ​റ്റി​യെ​ഴു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ജ​സീ​ ന്ത ആ​ർ​ഡേ​ൻ. ക്രൈ​സ്​​റ്റ്​ ച​ർ​ച്ചി​ലെ പ​ള്ളി​ക​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ഭ​യ​ന്ന ജ​ന​ത​യെ നെ​ഞ്ചോ​രം ചേ​ർ​ത്തു​പി​ടി​ച്ച ഈ ​ഭ​ര​ണാ​ധി​കാ​രി ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്നു. ര​ണ്ടു മി​ നി​റ്റ്​ 56 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ ​ ര​ണ്ടു​വ​ർ​ഷ​ത്തെ ലേ​ബ​ർ സ​ർ​ക്കാ​റി​​െൻറ നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ്​ ജ​സീ​ന്ത പു​റ​ത്തു​വി​ട്ട വി​ഡി​യോ ആ​ണി​പ്പോ​ൾ സം​സാ​ര​വി​ഷ​യം. 23 ലക്ഷത്തിലേ​റെ ആ​ളു​ക​ളാ​ണ്​ വി​ഡി​യോ ക​ണ്ട​ത്.

ര​ണ്ടു വ​ർ​ഷം​കൊ​ണ്ട്​ 92,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച​തും 2200 വീ​ടു​ക​ൾ നി​ർ​മി​ച്ച​തും കാ​ർ​ബ​ൺ​ര​ഹി​ത രാ​ഷ്​​ട്രം ല​ക്ഷ്യ​മി​ട്ട്​ ബി​ൽ​ അ​വ​ത​രി​പ്പി​ച്ച​തും ഹൈ​വേ​ക​ൾ അ​പ​ക​ട​ര​ഹി​ത​മാ​ക്കി​യ കാ​ര്യ​ങ്ങ​ളും ഒ​റ്റ​ശ്വാ​സ​ത്തി​ലാ​ണ്​ ജ​സീ​ന്ത വി​വ​രി​ക്കു​ന്ന​ത്. കേ​ൾ​ക്കു​േ​മ്പാ​ൾ ​ന​മു​ക്ക്​ ശ്വാ​സം​മു​ട്ടു​ന്ന​തു​പോ​ലെ തോ​ന്നും​​. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട്​ ന്യൂ​സി​ല​ൻ​ഡി​ലെ ജ​യി​ൽ​ത​ട​വു​കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. രാ​ജ്യ​ത്ത്​ 14 കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ന​ൽ​കി. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്കു​ക​ൾ നി​രോ​ധി​ച്ചു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രോ​ഗി​ക​ൾ​ക്ക്​ കു​റ​ഞ്ഞ ഫീ​സി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി. അ​ടി​സ്​​ഥാ​ന ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ചു. കൂ​ടു​ത​ൽ ക്ലാ​സ്​​മു​റി​ക​ൾ നി​ർ​മി​ച്ചു. 11 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി തൊ​ഴി​ലി​ല്ലാ​യ്​​മ​നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​ച്ചു.

ലേ​ബ​ർ പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച ജ​സീ​ന്ത 37ാം വ​യ​സ്സി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​പ​ദം ഏ​റ്റെ​ടു​ത്തത്. വി​ഡി​യോ ക​ണ്ട​തി​നു​ശേ​ഷം ജ​സീ​ന്ത​ക്ക്​ ആ​രാ​ധ​ക​ർ കൂ​ടി​യി​ട്ടു​ണ്ട്.
ഫേ​സ്​​ബു​ക്കി​ൽ മാ​ത്രം വി​ഡി​യോ​ക്ക്​ 7000 ക​മ​ൻ​റു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ബ്രി​ട്ട​ൻ, പാ​കി​സ്​​താ​ൻ, ല​ബ​നാ​ൻ, ഇ​റാ​ഖ്​ തു​ട​ങ്ങി​യ മാ​റ്റ​ത്തി​നാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ്​ വി​ഡി​യോ എ​ത്തി​യ​ത്. അ​വ​ർ​ക്ക്​ പ്ര​ക്ഷോ​ഭ​ത്തി​ന്​ ഇ​ന്ധ​നം പ​ക​രു​ന്ന ഒ​ന്നാ​ണി​ത്. ജ​സീ​ന്ത​യെ​പോ​ലു​ള്ള നേ​താ​ക്ക​ളെ​യാ​ണ്​ ലോ​കം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തു​പോ​ലൊ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ല​ഭി​ച്ച ന്യൂ​സി​ല​ൻ​ഡി​നോ​ട്​ അ​സൂ​യ തോ​ന്നു​ന്നു​വെ​ന്നും ചി​ല​ർ എ​ഴു​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJacinda ArdernNewzeland PM
News Summary - Viral: New Zealand PM Jacinda Ardern Lists 2 Years Of Achievements In 2 Minutes
Next Story