കാറ്റലോണിയൻ പ്രക്ഷോഭം അക്രമാസക്തമായി; നിരവധി പേർക്ക് പരിക്ക്
text_fieldsമാഡ്രിഡ്: സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന കാറ്റലോണിയൻ പ്രക്ഷോഭം ആക്രമാസക്തമായി. അക്രമസംഭവങ്ങളിൽ 207 പൊലീസുകാർക്കും 37 പ്രക്ഷോഭകാരികൾക്കും പരിക്കേറ്റു. ഏകദേശം അഞ്ച് ലക്ഷം പേർ പങ്കെടുത്ത റാലിയാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്നത്.
സ്പാനിഷ് നാഷണൽ പൊലീസ് ആസ്ഥാനത്തിന് സമീപമാണ് പ്രക്ഷോഭകാരികൾ തടിച്ചുകൂടിയത്. തുടർന്ന് തെരുവുകൾ കീഴടക്കിയ പ്രക്ഷോഭകാരികൾ െപാലീസ് വാഹനവും ന്യൂസ്പേപ്പർ കിയോസ്കും കത്തിച്ചു. ഇവരെ പിരിച്ച് വിടാൻ റബ്ബർ ബുള്ളറ്റുകളും ടിയർ ഗ്യാസും പ്രയോഗിച്ചു.
പ്രക്ഷോഭത്തെ തുടർന്ന് 57 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തെങ്കിലും പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.