You are here

നാടുകടത്തൽ ഉത്തരവിനെതിരെ വിജയ്​ മല്യ ലണ്ടൻ കോടതിയിൽ

22:24 PM
11/02/2020
vijay-mallya

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കാ​നു​ള്ള കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ലു​മാ​യി മ​ദ്യ​രാ​ജാ​വ്​ വി​ജ​യ്​ മ​ല്യ ല​ണ്ട​ൻ ഹൈ​കോ​ട​തി​യി​ൽ. ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ വ​ഞ്ച​ന-​ക​ള്ള​പ്പ​ണ കേ​സി​ൽ നാ​ടു​ക​ട​ത്താ​ൻ ബ്രി​ട്ടീ​ഷ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന്​ 2017ൽ ​അ​റ​സ്​​റ്റി​ലാ​വു​ക​യും പി​ന്നീ​ട്​ ജാ​മ്യ​ത്തി​ലി​റ​ങ്ങു​ക​യും ചെ​യ്​​ത മ​ല്യ​യു​ടെ അ​പ്പീ​ലി​ൽ ഹൈ​കോ​ട​തി അ​ടു​ത്ത ദി​വ​സം വാ​ദം​കേ​ൾ​ക്കും. 

ത​ട്ടി​പ്പ്​ ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ, ത​​െൻറ കി​ങ്​​ഫി​ഷ​ർ വി​മാ​ന​ക്ക​മ്പ​നി​ക്കു​വേ​ണ്ടി 9000 കോ​ടി രൂ​പ ബാ​ങ്ക്​ വാ​യ്​​പ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം പ്ര​ഥ​മ​ദൃ​ഷ്​​ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന ഇ​ന്ത്യ​യു​ടെ വാ​ദ​ത്തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​ൻ മ​ല്യ​ക്ക്​ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

Loading...
COMMENTS