കൂറ്റൻ തിരമാലയിൽ മുങ്ങി വെനീസ്
text_fieldsവെനീസ്: 50 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ശക്തമായ തിരമാലയിൽ നടുങ്ങി ഇറ്റലിയിലെ വെനീസ്നഗ രം. രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് ഒരാൾ മരിച്ചത്.
നഗരത്തിലെ താഴ്ന്ന പ്രദേശമായ സെന്റ് മാർക്സ് സ്ക്വയറിലാണ് ഏറ്റവും കൂടുതൽ തിരമാല അടിച്ചുകയറിയത്. ചരിത്ര പ്രസിദ്ധമായ സെൻറ് മാർക്സ് ബസലിക്കയിലും വെള്ളം കയറി. 1200 വർഷത്തിനിടെ ആറാം തവണയാണ് ഇവിടെ വെള്ളം കയറുന്നത്. കാലാവസ്ഥ വ്യതിയാനമാണ് കൂറ്റൻ തിരമാലക്ക് കാരണമെന്നാണ് കരുതുന്നത്.സെൻറ് മാര്‍ക്സ് സ്ക്വയറില്‍ കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെയെത്തിയ വിനോദസഞ്ചാരികൾ വിവിധ പുനരധിവാസകേന്ദ്രങ്ങളില്‍ താൽക്കാലിക അഭയം തേടി.
അസാധാരണമാംവിധമുള്ള ശക്തമായ വേലിയേറ്റമാണ് നിലവില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വെനീസ് മേയര്‍ ലൂഗി ബ്രുഗ്നാരോ ട്വീറ്റ് ചെയ്തു. ചില നാശനഷ്ടങ്ങൾ നികത്താനാവാത്തതാണെന്നും മേയർ അഭിപ്രായപ്പെട്ടു.
1.87 മീറ്ററോളം തിരമാലകൾ ഉയർന്നു. 1966ലാണ് സമാനമായ പ്രതിഭാസമുണ്ടായത്.