Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈംഗികാരോപണം:...

ലൈംഗികാരോപണം: വത്തിക്കാൻ ട്രഷറർ വിചാരണ നേരിടണം

text_fields
bookmark_border
ലൈംഗികാരോപണം: വത്തിക്കാൻ ട്രഷറർ വിചാരണ നേരിടണം
cancel

മെൽബൺ: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസുകളിൽ വത്തിക്കാൻ ട്രഷറർ കർദ്ദിനാൾ ജോർജ്​ പെൽ വിചാരണ നേരിടണമെന്ന്​ മെൽബൺ കോടതി. മെൽബൺ മജിസ്​ട്രേറ്റ്​ ബെലിൻഡ വാലിങ്​ടണ്ണാണ്​ നിർണായക വിധി പുറപ്പെടുവിച്ചത്​. മാർച്ചിൽ ​കേസിലെ വാദങ്ങൾ പൂർത്തിയായിരുന്നു. കാത്തലിക്​ ചർച്ചിലെ മുതിർന്ന അംഗങ്ങളിലൊന്നാണ്​ ജോർജ്​ പെൽ.

പെല്ലിനെതിരെ നിർണായകമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിരുന്നു. ഇതി​​​​​​െൻറ അടിസ്ഥാനത്തിലാണ്​കോടതി ഉത്തരവ്​. എന്നാൽ പെല്ലിനെതിരായ ചില കുറ്റങ്ങൾ കോടതി ഒഴിവാക്കിയിട്ടുണ്ട്​. സ്വന്തം നിരപരാധിത്വം തെളിയിക്കുന്നതിനായി നിരന്തര പോരാട്ടം നടത്തിയിരുന്ന പെൽ വിധി വരു​േമ്പാൾ നിർവികാരനായിരുന്നു. കേസ്​ പരിഗണിക്കുന്ന സമയത്തെല്ലാം താൻ നിരപരാധിയായിരുന്നുവെന്ന്​ പെൽ അവകാശപ്പെട്ടിരുന്നു.ആസ്​ട്രേലിയ വിടുന്നത്​ പെല്ലിന്​ വിലക്കുണ്ട്​.

മൂന്ന്​ പതിറ്റാണ്ടുകൾക്കിടയിൽ നടന്ന കേസുകളിൽ വിചാരണ നേരിടണമെന്നാണ്​ കോടതി ഇപ്പോൾ പെല്ലിനോട്​ നിർദേശിച്ചിരിക്കുന്നത്​. 1970ൽ റൂറൽ വിക്​ടോറിയയിൽ വെച്ചും 1990ൽ പാട്രിക്​ കത്ത്​ഡ്രീഡൽ ചർച്ചിൽ വെച്ചുമെല്ലാം നടന്ന പീഡനങ്ങളാണ്​​ ഇപ്പോൾ പെല്ലിന്​ കുരുക്കായി മാറിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseworld newsVatican treasurermalayalam newsCardinal Pell
News Summary - Vatican treasurer Cardinal Pell to face trial on historical abuse charges-World news
Next Story