ബാഴ്സലോണയിൽ ഭീകരാക്രമണം; 13 പേർ കൊല്ലപ്പെട്ടു
text_fieldsബാഴ്സലോണ: സ്പെയിനിെല ബാഴ്സലോണയിൽ ഭീകരാക്രമണം. തീവ്രവാദികൾ ജനക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 13 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു. പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാസ് റാംബ്ലാസിലാണ് സംഭവം. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്തു.
തിരക്കേറിയ തെരുവിലൂടെ നടന്നുപോവുകയായിരുന്നവർക്കിടയിലേക്കാണ് വാൻ ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിനുശേഷം ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ആയുധധാരികളായ രണ്ടുപേരെ സ്ഥലത്ത് കണ്ടതായി ദൃക്സാക്ഷികൾ അറിയിച്ചു.
വാനിലുണ്ടായിരുന്ന ഒരാളെ സമീപത്തെ ബാറിൽ തടഞ്ഞുവെച്ചതായി പറയുന്നു. ആക്രമണത്തെതുടർന്ന് സ്ഥലത്തെ െമട്രോ, റോഡ് ഗതാഗതം നിർത്തിവെച്ചു.
അതേസമയം, രണ്ടാമതൊരു ആക്രമണത്തിനു തയറാറെടുത്തിരുന്ന നാലംഗ സംഘത്തെ വെടിവച്ചുകൊന്നതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കാംബ്രിൽസ് എന്ന സ്ഥലത്ത് വീണ്ടും ഭീകരാക്രമണം നടത്താനൊരുങ്ങുകയായിരുന്നു സംഘമെന്നാണ് പൊലീസ് നൽകുന്ന വിവരം. കാംബ്രിൽസ് തുറമുഖത്തും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
