നെതർലൻഡ്സിൽ വെടിവെപ്പിൽ മൂന്നു മരണം
text_fieldsആംസ്റ്റർഡാം: നെതർലൻഡ്സിലെ യൂട്രെഖ് നഗരത്തിൽ ട്രാമിലുണ്ടായ വ െടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഒമ്പതുപേർക്ക് പരിക്കേറ്റു. ആക്രമണം ന ടത്തിയ തുർക്കി വംശജനുവേണ്ടി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 37കാരനായ ഗോക്മെ ൻ താനിസിെൻറ ചിത്രവും വിശദാംശങ്ങളും ഡച്ച് പൊലീസ് പുറത്തുവിട്ടു.
തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തെ ഭീകരാക്രമണമായാണ് പരിഗണിക്കുന്നതെന്ന് ഭീകരവിരുദ്ധസേന അറിയിച്ചു. ഒരാൾ യാത്രക്കാർക്കുനേരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നഗരത്തിലെ ട്രെയിൻ ഗതാഗതം നിർത്തിവെക്കുകയും സ്കൂളുകളും ഒാഫിസുകളും അടക്കുകയും ചെയ്തു.
വെടിവെപ്പിനെ തുടർന്ന് രാജ്യമെങ്ങും ജാഗ്രതനില ഉയർത്തിയിട്ടുണ്ട്. തലസ്ഥാനമായ ആംസ്റ്റർഡാം ഉൾപ്പെടെ നഗരങ്ങളിൽ വൻതോതിൽ സുരക്ഷസേനയെ വിന്യസിച്ചു. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി മാർക് റട്ട്, ഇൗയാഴ്ച നടക്കാനിരുന്ന രാഷ്ട്രീയസഖ്യ ചർച്ചകൾ മാറ്റിവെച്ചതായും അറിയിച്ചു.