കോവിഡ് മഹാമാരി: ചർച്ച ഒരുക്കി യു.എൻ സുരക്ഷാസമിതി
text_fieldsജനീവ: ലോക രാജ്യങ്ങളില്ലൊം കോവിഡ് പടർന്നു പിടിച്ചതോടെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായ ഐക്യരാഷ്ട്രസഭ ( യു.എൻ) സുരക്ഷാ സമിതി യോഗം വിളിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അടച്ചിട്ട മുറിയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് വ ീഡിയോ -ടെലികോൺഫറൻസിങ് വഴി യോഗം നടക്കുക. കോവിഡ് വ്യാപനം മൂലം മാർച്ച് 12 മുതൽ സുരക്ഷാ സമിതി യോഗങ്ങൾ വെട്ടികുറക്കുകയും മറ്റുള്ളവ വീഡിയോ കോൺഫറൻസ് വഴി നടത്തുകയുമാണ് ചെയ്യുന്നത്.
ആഗോളതലത്തിൽ 88,500 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 1.5 ദശലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മഹാമാരിയെക്കുറിച്ച് യു.എൻ ആദ്യമായി ഉന്നതതല യോഗം നടത്തുന്നത്.
കഴിഞ്ഞയാഴ്ച, ചൈനയും അമേരിക്കയും ഉൾപ്പെടെ, അംഗത്വമുള്ള ഒമ്പത് രാജ്യങ്ങളും കോവിഡ് മഹാമാരി സംബന്ധിച്ച് സുരക്ഷാ സമിതി ചർച്ച നടത്തണമെന്ന് സെക്രട്ടറി ജനറൽ അൻറണിയോ ഗുട്ടെറസിനോട് ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു. സ്ഥിരാംഗത്വമുള്ള അഞ്ചു രാജ്യങ്ങളെയെങ്കിലും ഉൾപ്പെടുത്തി ചർച്ച നടത്തണമെന്ന് ഫ്രാൻസും ആവശ്യപ്പെട്ടിരുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം, ബഹുരാഷ്ട്ര വാദം, എന്നിവ മുന്നോട്ടുവെക്കുന്ന പ്രമേയം കഴിഞ്ഞയാഴ്ച യു.എൻ പൊതുസഭ അംഗീകരിച്ചിരുന്നു.