Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രിയങ്കക്ക്​ സ്വന്തം...

പ്രിയങ്കക്ക്​ സ്വന്തം കഴിവനുസരിച്ച്​ സംസാരിക്കാനുള്ള അവകാശമുണ്ട് -യു.എൻ

text_fields
bookmark_border
പ്രിയങ്കക്ക്​ സ്വന്തം കഴിവനുസരിച്ച്​ സംസാരിക്കാനുള്ള അവകാശമുണ്ട് -യു.എൻ
cancel

ജനീവ: പ്രിയങ്ക ചോപ്രയെ യൂനിസെഫിൻെറ ഗുഡ്‌വിൽ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന പാകിസ്​താ​​​െ ൻറ ആവശ്യം തള്ളി യു.എൻ. ഏതു വ്യക്തിക്കും വിഷയത്തിലുള്ള അവരുടെ കഴിവിനനുസരിച്ച് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവകാശമുണ്ടെന്ന്​ യു.എൻ വക്താവ്​ സ്​റ്റീഫൻ ഡുജാറിക്​ പറഞ്ഞു. വ്യക്തിപരമായ കാഴ്​ചപ്പാടുകളും പ്രവൃത്തികളും യൂനിസെഫ്​ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്നില്ല. എന്നാൽ യുനിസെഫിനെ പ്രതിനിധീകരിച്ച്​ സംസാരിക്കു​േമ്പാൾ സംഘടനയുടെ നയങ്ങളിൽ നിന്നും വ്യതിചലിക്കാതെ വസ്​തുതകളെ അടിസ്ഥാനമാക്കി നിഷ്​പക്ഷതയോടെ പ്രതികരിക്കാനാകണമെന്നും ഡുജാറിക്​ പറഞ്ഞു.

യുനിസെഫി​​​െൻറ ഗുഡ്​വിൽ അംബാസിഡർമാർ കുട്ടികളുടെ അവകാശങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവരുടെ വ്യക്തിപ്രഭാവവും പ്രശ്​സതിയും സമയവും ചെലവഴിക്കാൻ സ്വമേധയാ മുന്നോട്ടു വരുന്ന വളണ്ടിയർമാരാണെന്നും സ്​റ്റീഫൻ ഡുജാറിക്​ വ്യക്തമാക്കി.

പ്രിയങ്ക ചോപ്ര ഇന്ത്യൻ പതാകയുടെ ഇമോജിയോടൊപ്പം ‘‘ജയ്​ ഹിന്ദ്,​ ഇന്ത്യൻ സായുധ സേന’’ എന്ന ട്വീറ്റ്​ ചെയ്​തിനെതിരെ സോഷ്യൽ മീഡയയിൽ വൻ പ്രതിഷേധമാണ്​ ഉയർന്നത്​. കശ്​മീർ വിഷയത്തിൽ യുനിസെഫ്​ അംബാസിഡർ ഇന്ത്യയെ പിന്തുണച്ചുവെന്നാരോപിച്ച്​ പ്രിയങ്കക്കെതിരെ പാക് മന്ത്രി ഷിരീൻ മസാരി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മസാരി യൂനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തയക്കുകയും ചെയ്​തിരുന്നു.

ആണവയുദ്ധമുൾപ്പെടെയുള്ള യുദ്ധങ്ങളോടുള്ള പിന്തുണയെന്നത് ഗുഡ്‌വിൽ അംബാസഡർ എന്ന ഐക്യരാഷ്ട്രസഭാ പദവിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നാണ്. പ്രിയങ്കയെ പദവിയില്‍ നിന്ന് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ സമാധാനത്തി​​​െൻറ അംബാസഡർ എന്ന ആശയത്തെ ലോകം പരിഹാസത്തോടെ കാണുമെന്നും ഷിരീൻ മസാരി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unPriyanka Chopraunicefcriticismworld news
News Summary - UN Rejects Pakistan's Criticism of Priyanka Chopra - World news
Next Story