Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 10:10 AM GMT Updated On
date_range 21 April 2020 10:10 AM GMTകോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും ഉറപ്പുവരുത്തണം -യു.എന്നിൽ പ്രമേയം
text_fieldsയുനൈറ്റഡ് നാഷൻസ്: കോവിഡ്-19നെ പ്രതിരോധിക്കുന്ന വാക്സിൻ വികസിപ്പിച്ചാൽ 193 അംഗരാജ്യങ്ങൾക്കും തുല്യമായി ല ഭ്യമാകുന്ന സാഹചര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എന്നിൽ അവതരിപ്പിച്ചു. യു.എസ് ഉൾപ്പെടെയു ള്ള രാജ്യങ്ങളിൽനിന്ന് ഏറെ പഴികേൾക്കുന്ന ലോകാരോഗ്യസംഘടന കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചതെന്നും പ്രമേയം വിലയിരുത്തി.
യു.എസ് പിന്തുണയോടെ മെക്സികോ ആണ് പ്രമേയം അവതരിപ്പിച്ചത്. ലോകവ്യാപകമായി ഒന്നേമുക്കാൽ ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ കോവിഡിനെതിരെ ലോകരാജ്യങ്ങൾ വാക്സിൻ പരീക്ഷണത്തിൽ മുഴുകിയ സാഹചര്യത്തിലാണ് പ്രമേയം. കോവിഡ് കാലത്ത് യു.എന്നിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ പ്രമേയമാണിത്. വൈറസ് ബാധ തടയാൻ ആഗോളസഹകരണം ആവശ്യപ്പെട്ട് ഈമാസമാദ്യം പ്രമേയം അവതരിപ്പിച്ചിരുന്നു.
Next Story