Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എന്നിൽ സാമ്പത്തിക...

യു.എന്നിൽ സാമ്പത്തിക പ്രതിസന്ധി: 230 മില്ല്യൺ ഡോളറി​െൻറ കുറവെന്ന്​ ജനറൽ സെക്രട്ടറി

text_fields
bookmark_border
യു.എന്നിൽ സാമ്പത്തിക പ്രതിസന്ധി: 230 മില്ല്യൺ ഡോളറി​െൻറ കുറവെന്ന്​ ജനറൽ സെക്രട്ടറി
cancel

വാഷിങ്​ടൺ: ഐക്യരാഷ്​ട്രസഭ വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്​ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടറസ്​. 230 മില്ല്യൺ ഡോളറി​​​െൻറ കുറവിലാണ്​ യു.എൻ മുന്നോട്ട്​ പോകുന്നതെന്നും ഒക്​ടോബർ അവസാനത്തോടെ ഫണ്ടില്ലാതാകു​മെന്നും അദ്ദേഹം വെളിപ്പെടുത്തി.

യു.എൻ അംഗരാജ്യങ്ങൾ നൽകാനുള്ള തുകയു​െട 70 ശതമാനം മാത്രമാണ്​ നൽകിയത്​. ഇത്​ 2019 ബജറ്റി​ലേക്ക്​ വകയിരുത്തു​േമ്പാൾ സെപ്​​തംബറോടെ 30 ശതമാനം കുറവാണ്​. 230 മില്ല്യൺ ഡോളറി​​​െൻറ ധനക്കമ്മിയുണ്ടെന്ന്​ അറിയിച്ച്​ യു.എന്നിലെ 37,000 ജീവനക്കാർക്ക്​ കത്ത്​ അയച്ചതായും അടുത്ത മാസം മുതൽ പണമില്ലാതെയാകും സംഘടനയുടെ നടത്തിപ്പെന്നും അ​േൻറാണിയോ ഗുട്ടറസ്​ വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു.

സാമ്പത്തിക ഞെരുക്കം കുറക്കുന്നതിന്​ സമ്മേളനങ്ങളും കൂടിക്കാഴ്​ചകളും ഔദ്യോഗിക യാത്രകളും കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്​. ലോകസംഘടനയുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തേണ്ടത്​ അംഗരാജ്യങ്ങളുടെ കൂടി കടമയാണെന്നും അ​തിനെ കുറിച്ച്​ കള്ളം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyunAntonio Guterresindia news
News Summary - UN May Run Out Of Money By End Of The Month: Antonio Guterres - India news
Next Story