Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെ വിസ നിയമം...

യു.കെ വിസ നിയമം കർശനമാക്കി

text_fields
bookmark_border
യു.കെ വിസ നിയമം കർശനമാക്കി
cancel

ലണ്ടൻ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ​ബ്രിട്ടൻ വിസാ നിയമങ്ങളിൽ മാറ്റം വരുത്തുന്നു. പുതിയ വിസാ നിയമം ​െഎ.ടി പ്രഫഷണലുകളെയാണ്​ ഏറെയും ബാധിക്കുക. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവർത്തിക്കുന്ന ടയർ 2 വിഭാഗത്തിൽ പെടുന്ന ​െഎ.ടി കമ്പനികൾക്ക്​ പുതിയ മാറ്റം തിരിച്ചടിയാകും.

കുറഞ്ഞത്​ 30,000 പൗണ്ട്​ ശമ്പളം വാങ്ങുന്നവർക്ക്​ മാത്രമേ നവംബർ 24നുശേഷം രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്​ഥലം മാറ്റത്തിന്​ (​െഎ.സി.ടി) അപേക്ഷിക്കാനാവൂ. നേരത്തെ​ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി.

 90 ശതമാനം ഇന്ത്യൻ ​െഎ.ടി കമ്പനികളും ഇൗ വിസ സംവിധാനം  ഉപയോഗിച്ചാണ്​ ജീവനക്കാ​രെ ബ്രിട്ടനിലേക്ക്​ അയക്കുന്നത്​. അതുകൊണ്ടുതന്നെ നിയമഭേദഗതി കൂടുതൽ ബാധിക്കുന്നതും ഇന്ത്യൻ ​െഎ.ടി പ്രഫഷണലുകളെയാണ്​.
യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ ഇൗ നിയമത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്​.

അനുഭവസമ്പത്തുള്ള ജീവനക്കാർക്ക്​ 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാർക്ക്​ 23,000 പൗണ്ടുമാണ്​ വിസക്ക്​ അപേക്ഷിക്കാൻ വേണ്ട ശമ്പള പരിധി. ഒരു കമ്പനിക്ക്​ ഒരു വർഷം 20സ്​ഥലങ്ങളിലേക്ക്​ സ്​ഥാനമാറ്റം നൽകാം.

യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യക്കാരുടെ കുടുംബാംഗങ്ങൾക്ക്​ ബ്രിട്ടനിൽ സ്​ഥിരതാമസത്തിന്​​ നിർദ്ദിഷ്​ട ഇംഗ്ലീഷ്​ ഭാഷാ പരിജ്​ഞാനം ആവശ്യമാണെന്നതും ഇന്ത്യക്കാരെ ഉൾപ്പെടെ ബാധിക്കും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u k visaI T proffessionals
News Summary - UK's New Visa Rules Will Impact Indians, Especially Techies
Next Story