Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു​ക്രെ​യ്​​നി​ൽ...

യു​ക്രെ​യ്​​നി​ൽ ഹാസ്യനടൻ സെ​ല​ൻ​സ്​​കി​ക്ക്​ മു​ന്നേ​റ്റം

text_fields
bookmark_border
ukrain-election-23
cancel

കി​യ​വ്​: യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ ആ​ദ്യ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ രാ​ഷ്​ ​ട്രീ​യ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത ഹാസ്യനടൻ വൊ​ളോ​ഡോ​മി​ർ സെ​ല​ൻ​സ്​​കി പ്ര​സി​ഡ​ൻ​റ്​ പെ​ട്രോ പൊ​രെ​ ഷെ​േ​ങ്കാ​​യെ പി​ന്നി​ലാ​ക്കി ബ​ഹു​ദൂ​രം മു​ന്നി​ൽ.

പ​കു​തി​യി​ലേ​റെ ബാ​ല​റ്റു​ക​ളും എ​ണ്ണി​ക്ക​ഴി​ഞ്ഞ​​പ്പോ​ൾ, പൊ​റോ​ഷെ​​ങ്കോ​​ക്ക്​ 16.6 ഉം ​സെ​ല​ൻ​സ്​​കി​ക്ക്​ 30.2ഉം ​ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി യൂ​ലി​യ തി​മോ​ഷെ​​ങ്കോ 13​ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​യി മൂ​ന്നാം​സ്​​ഥാ​ന​ത്താ​ണ്. എ​ക്​​സി​റ്റ്​ പോ​ൾ ഫ​ല​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​വും. കി​ഴ​ക്ക​ൻ യു​ക്രെ​യ്​​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ്​ അ​ഴി​മ​തി​ക്ക​റ പു​ര​ളാ​ത്ത സെ​ല​ൻ​സ്​​കി​യു​ടെ വാ​ഗ്​​ദാ​നം.

യൂ​റോ​പ്യ​ൻ യൂ​നി​യ​നെ അ​നു​കൂ​ലി​ക്കു​ന്ന നേ​താ​വാ​ണ്​ സെ​ല​ൻ​സ്​​കി. രാ​ഷ്​​്ട്രീ​യ​ത്തി​ലെ​ത്തും മു​മ്പ്​ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു സെ​ല​ൻ​സ്​​കി. ഹാ​സ്യ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും വേ​ഷ​മി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us electionworld newsukrainemalayalam news
News Summary - Ukraine election: Comedian leads presidential contest-World news
Next Story