ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച മാത്രം മരിച്ചത് 563 പേർ. ഇതോടെ ബ്രിട്ടനിൽ ആകെ മരിച്ചവരുടെ എണ്ണ ം 2,352 ആയി. ഇവിടെ കോവിഡ് മരണ നിരക്ക് ഒരു ദിവസം 500 കടക്കുന്നത് ആദ്യമായാണ്.
ബ്രിട്ടനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 29,474 പേർക്കാണ്. ഇന്ന് മാത്രം സ്ഥിരീകരിച്ചവരുടെ എണ്ണം 4,324 ഉം. ബ്രിട്ടൻ ഒരാഴ്ചയായി ലോക്ക്ഡൗണിലാണ്. ഇവിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണ് അടക്കം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.