Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലഡാക്ക്​ സംഘർഷം:...

ലഡാക്ക്​ സംഘർഷം: സ്ഥിതി ഗുരുതരമെന്ന്​ ബോറിസ്​ ജോൺസൺ

text_fields
bookmark_border
ലഡാക്ക്​ സംഘർഷം: സ്ഥിതി ഗുരുതരമെന്ന്​ ബോറിസ്​ ജോൺസൺ
cancel

ലണ്ടൻ: ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തിൽ ആദ്യ പ്രതികരണം നടത്തി യു.കെ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ. കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന്​ ബോറിസ്​ ജോൺസൺ പറഞ്ഞു. ഹൗസ്​ ഓഫ്​ കോമൺസിൽ നടന്ന ചോദ്യോത്തരവേളയിലായിരുന്നു അദ്ദേഹത്തി​​െൻറ പ്രതികരണം.

സാഹചര്യം സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്​നം പരിഹരിക്കുകയാണ്​ വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സംഘർഷ സ്ഥലങ്ങളിൽ നിന്ന്​ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ച​ിരുന്നു. സൈനികതലത്തിലും വിദേശകാര്യതലത്തിലും നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india chinaindia china conflictBoris jhonson
News Summary - uk pm boris johnson says china india standoff
Next Story