സുലൈമാനിയെ ഭീകരനെന്ന് വിശേഷിപ്പിക്കാനില്ലെന്ന് യു.കെ പ്രതിപക്ഷ നേതാവ്
text_fieldsലണ്ടൻ: യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ ‘ഭീകരൻ’ എ ന്നു വിശേഷിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി യു.കെ പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ.
അമേരിക്കയുടെ സുലൈമാനി വധം നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുലൈമാനി ഭീഷണിയായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകൾ നിരത്തണമെന്നാവശ്യപ്പെട്ട് നേരേത്ത കോർബിൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് കത്തയച്ചിരുന്നു. ‘ഹൗസ് ഓഫ് കോമൺസിലും’ ഇദ്ദേഹം വധത്തെ അപലപിച്ചു. കഴിഞ്ഞ ദിവസം ‘സ്കൈ ന്യൂസി’നോട് സംസാരിക്കവെ, സുലൈമാനിക്ക് ഭീകരതയുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ എന്ന് കോർബിനോട് നാലു തവണ ചോദിച്ചപ്പോഴും അദ്ദേഹം ഉണ്ട് എന്നു പറഞ്ഞില്ല. മാത്രമല്ല, ഇറാഖിൽനിന്ന് എല്ലാ വിദേശ സൈന്യങ്ങളും പോകുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
