പീഡനം: മുൻ ഫുട്ബാൾ ടീം കോച്ച് കുറ്റക്കാരനെന്ന് കണ്ടെത്തി
text_fieldsലണ്ടൻ: ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് യൂത്ത് ഫുട്ബാൾ ടീം മുൻ കോച്ച് ബാരി ബെന്നലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ലിവർപൂളിൽ ട്രയലിനിടെയാണ് എട്ടിനും 15നും മധ്യേ പ്രായമുള്ള 11 ആൺകുട്ടികളെ 64കാരനായ ബെന്നൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
ക്രൂ അലക്സാണ്ട്രയെ പരിശീലിപ്പിക്കുകയും മാഞ്ചസ്റ്റർ സിറ്റിക്കായി താരങ്ങളെ കണ്ടെത്തുകയും ചെയ്തിരുന്ന െബന്നലിനെതിരെ നേരത്തെ ലഭിച്ച 36 പരാതികളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതിപ്പോൾ 43 ആയി ഉയർന്നു. 1970കളിൽ ബ്രിട്ടനിൽ ഫുട്ബാൾ സ്വപ്നം കണ്ടുവന്ന കുരുന്നുകളെ കൈപിടിച്ചുയർത്തേണ്ട ആളുകൾ തന്നെ ചൂഷണം ചെയ്ത കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ബെന്നലിനെതിരെയുളള വിചാരണ.
