Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിൽ...

ബ്രിട്ടനിൽ കൺസർവേറ്റിവ്​ പാർട്ടിക്ക്​ ചരിത്രജയം

text_fields
bookmark_border
ബ്രിട്ടനിൽ കൺസർവേറ്റിവ്​ പാർട്ടിക്ക്​ ചരിത്രജയം
cancel

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടുന്ന ബ്രെക്​സിറ്റി​​​െൻറ ഭാവി തീരുമാനിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ്​ പാർട്ടി (​േടാറികൾ) അധികാരം നിലനിർത്തി. വ്യാഴാഴ്​ച നടന്ന വോ​ട്ടെടുപ്പിൽ 365 സീറ്റുകളാണ്​ പാർട്ടി സ്വന്തമാക്കിയത്​. ഇതോടെ 650 അംഗ പാർലമ​െൻറിൽ ടോറികൾക്ക്​ 78 സീറ്റി​​െൻറ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. പ്രതിപക്ഷമായ ലേബർപാട്ടിക്ക്​ 203 സീറ്റുകളാണ്​ ലഭിച്ചത്​.

വൻ വിജയത്തിന്​ ജനങ്ങൾക്ക്​ നന്ദി പറഞ്ഞ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ 2020 ജനുവരി 31ന്​ ബ്രെക്​സിറ്റ്​ യാഥാർഥ്യമാക്കുമെന്ന്​ പ്രതികരിച്ചു. ഫലമറിഞ്ഞയുടൻ അദ്ദേഹം സർക്കാർ രൂപവത്​കരണം സംബന്ധിച്ച്​ ബോറിസ്​ ജോൺസൺ ബെക്കിങ്​ഹാം പാലസിലെത്തി എലിസബത്ത്​ രാജ്ഞിയുമായി കൂടിക്കാഴ്​ച നടത്തി.

മാർഗരറ്റ്​ താച്ചറുടെ ഭരണകാലത്തിനു ശേഷം ആദ്യമായാണ്​ കൺസർവേറ്റിവ്​ പാർട്ടി ഇത്രയധികം വോട്ടുകൾക്ക്​ ജയിക്കുന്നത്​. പരാജയത്തി​​െൻറ ഉത്തരവാദിത്തമേറ്റെടുത്ത്​ ലേബർ പാർട്ടി നേതാവ്​ കോർബിൻ രാജി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്​, മിഡ്​ലാൻഡ്​സ്​, വെയിൽസ്​ എന്നിവിടങ്ങളിൽ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലും കൺസർവേറ്റിവ്​ പാർട്ടി ആധിപത്യം നേടി.

ബ്രെക്​സിറ്റ്​ നടപ്പാക്കണം എന്ന സ​ന്ദേശവുമായിട്ടായിരുന്നു ടോറികളുടെ വോട്ട്​ പിടിത്തം. മറ്റു​ കക്ഷികളായ സ്​കോട്​ലൻഡ്​ നാഷനൽ പാർട്ടി​ 48ഉം ലിബറൽ ഡെമോക്രാറ്റുകൾ 11ഉം ഡെമോക്രാറ്റിക്​ യൂനിയനിസ്​റ്റ്​ പാർട്ടി എട്ടും സീറ്റുകൾ നേടി. പരാജയപ്പെട്ടതി​​െൻറ ഉത്തരവാദിത്തമേറ്റെടുത്ത്​ ലിബറൽ ഡെമോക്രാറ്റ്​ നേതാവ്​ ജോ സ്വിൻസൺ രാജിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonjeremy corbynuk election
News Summary - uk-election-results-world news
Next Story