കോവിഡ്: ബ്രിട്ടനിലെ നിയന്ത്രണം ആറ് മാസം വരെ നീളാമെന്ന് മുന്നറിയിപ്പ്
text_fieldsലണ്ടൻ: കോവിഡ് 19 അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ആറ ് മാസം വരെ നീളാമെന്ന മുന്നറിയിപ്പുമായി യു.കെ ആരോഗ്യ വകുപ്പ് മേധാവി ജെന്നി ഹാരിസ്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടിവെക്കുന്നത് ഒഴിവാക്കില്ലെന്നും അവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിയന്ത്രണങ്ങൾ വൈറസിെൻറ വ്യാപനത്തിെൻറ വ്യാപ്തി അനുസരിച്ചായിരിക്കും. നിലവിലെ മൂന്നാഴ്ചത്തെ അടച്ചുപൂട്ടൽ കാര്യങ്ങൾ നിയന്ത്രണവിധേയമാകുന്നുണ്ടോ എന്ന് നോക്കാനാണ്. അവിടെ നമ്മൾ വിജയിച്ചാലും പെട്ടന്ന് പഴയതുപോലെ മുന്നോട്ട് പോകുന്നത് അപകടകരമാണ്.
അടച്ചുപൂട്ടൽ നിർത്തിയാൽ ഇത്രയും നാൾ നമ്മളെടുത്ത പരിശ്രമങ്ങൾ പാഴായിപ്പോകും അതുകൊണ്ട് ലോക് ഡൗൺ ഒരു ആറുമാസത്തേക്ക് നീേട്ടണ്ടിവന്നേക്കാമെന്നും അവർ പറഞ്ഞു. ആറ് മാസം പൂര്‍ണ്ണമായും ലോക്ഡൗണ്‍ ചെയ്യുമെന്നല്ല. മറിച്ച് നിയന്ത്രണമേർപ്പെടുത്തി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. അവര്‍ കൂട്ടിച്ചേർത്തു.
യു.കെയിൽ കോവിഡ് മരണങ്ങൾ 1228 ആയതിന് പിന്നാലെയാണ് കടുത്ത തീരുമാനങ്ങളുമായി രാജ്യം മുന്നോട്ടുവന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസണടക്കം നിലവിൽ 19,522 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.