Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂളിൽ ആൺകുട്ടികൾക്ക് പാവാട ധരിക്കാൻ അനുമതി
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ സ്വകാര്യ ബോർഡിങ് സ്കൂളിൽ ആൺകുട്ടികൾക്ക് യൂനിഫോമെന്ന നിലയിൽ പാവാട ധരിക്കാൻ അനുമതി. ഇംഗ്ലണ്ടിലെ റൂത്ലൻഡിലെ അപ്പിങ്ഹാം സ്കൂളിൽ ആൺ-പെൺ ഭേദമില്ലാതെ കുട്ടികളെ വിദ്യാർഥികൾ എന്നാണ് സംബോധന ചെയ്യാറുള്ളത്. വിദ്യാർഥികൾക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാൻ പാവാട യൂനിഫോമായി സ്വീകരിക്കാൻ തയാറാെണന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂളുകൾ ഇൗ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നിലവിൽ വെളുത്ത ഷർട്ടും ചാരനിറത്തിലുള്ള പാവാടയുമാണ് പെൺകുട്ടികളുടെ യൂനിഫോം.
Next Story
