ലണ്ടൻ: ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ തിരകെ എത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ അയക്കുമെന്ന് യു.കെ. ഇന്ത്യ യിൽ യാത്രാവിലക്ക് നിലനിൽക്കുന്നതിനെ തുടർന്നാണ് തീരുമാനം.
ബ്രിട്ടീഷ് ഹൈ കമീഷേൻറതാണ് തീരുമാനം. നിലവിൽ ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ 12 ചാർട്ടർ വിമാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ശേഷം മറ്റു വിമാനങ്ങളുടെ കാര്യം തീരുമാനിക്കുമെന്നും ബ്രിട്ടീഷ് ഹൈ കമീഷൻ അറിയിച്ചു. രാജ്യത്ത് ഏകദേശം 5000 ത്തോളം ബ്രിട്ടീഷുകാരാണ് വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.