കുട്ടി ഫറോവയുടെ ‘തല’ക്ക് ലേലത്തിൽ 41 കോടി
text_fieldsലണ്ടൻ: ഈജിപ്തിലെ കുട്ടി ഫേറാവ തുതാൻഖാമൂനിെൻറ തലയുടെ രൂപത്തിന് ലേലത്തിൽ കിട്ട ിയത് 60 ലക്ഷം ഡോളർ (ഏകദേശം 41 കോടി രൂപ). ഈജിപ്തിെൻറ എതിർപ്പ് വകവെക്കാതെയാണ് പ്രശ സ്ത ലേലസ്ഥാപനമായ ക്രിസ്റ്റീസ് വിവാദ ലേലം നടത്തിയത്. വാങ്ങിയയാളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബി.സി 1332-1323 കാലത്ത് ഈജിപ്ത് ഭരിച്ച കുട്ടി ഫറോവയാണ് ‘കിങ് തുത്’ എന്നറിയപ്പെടുന്ന തുതാൻഖാമൂൻ. പത്താം വയസ്സിൽ രാജാവായി അധികാരമറ്റേ് 19ാം വയസ്സിൽ മരിച്ച തുതാൻഖാമൂെൻറ മമ്മി 1922ൽ കണ്ടെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
ഈ മമ്മിക്കൊപ്പമുണ്ടായിരുന്നതാണ് 28.5 വ്യാസത്തിൽ ക്വാർട്സൈറ്റ് (പ്രത്യേകതരം പാറക്കല്ല്) കൊണ്ട് നിർമിച്ച തലയുടെ രൂപം. ഇത് 1970കളിൽ കർണാക് ക്ഷേത്ര സമുച്ചയത്തിൽനിന്ന് കൊള്ളയടിക്കപ്പെട്ടതാണെന്നാണ് ഈജിപ്തിെൻറ വാദം.
ഇത് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഈജിപ്ത് അധികൃതർ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തെയും യുനെസ്കോയെയും സമീപിച്ചിരുന്നു. ലേലം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ക്രിസ്റ്റീസ് അധികൃതരോ ബ്രിട്ടനോ ചെവിക്കൊണ്ടില്ല.