Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കി സൈന്യം...

തുർക്കി സൈന്യം സിറിയയിലേക്ക്

text_fields
bookmark_border
തുർക്കി സൈന്യം സിറിയയിലേക്ക്
cancel

അങ്കാറ: കുർദ് വിമതർക്കെതിരെ പോരാടുന്നതിന് ​സിറിയ-ഇറാഖ്​ അതിർത്തിയിലേക്ക്​ സൈന്യത്തെ അയക്കാനൊരുങ്ങി തുർക്കി. സിറിയയിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ്​ വടക്കൻ അതിർത്തിയിലേക്ക്​ തുർക്കി സൈന്യത്തെ അയക്കുന്നത്​.

അതിർത്തിയിലെ സിറിയൻ സൈന്യത്തിനൊപ്പം തുർക്കി സേനയും ഉടൻ ചേരുമെന്ന്​ തുർക്കി കമ്മ്യൂണിക്കേഷൻ ഡയറക്​ടർ ഫഹ്​റത്തൈൻ അൽതും അറിയിച്ചു. തുർക്കിയുടെ ഐ.എസ്​ വിരുദ്ധ പോരാട്ടങ്ങളെ തടയുന്നത്​ അവസാനിപ്പിക്കുക അല്ലെങ്കിൽ കുറുമാറുക എന്നതാണ്​ കുർദുകൾക്ക്​ ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിറിയൻ ഡെമോക്രാറ്റിക്​ ഫോഴ്​സിനൊപ്പം യു.എസ്​ സേനയുടെ സഹായികളായാണ്​ കുർദ്​ വിമതർ പോരാടിയിരുന്നത്​. സിറയയിൽ നിന്ന്​ കുർദ് വിമതരെ തുടച്ച് നീക്കാനാണ് തുർക്കിയുടെ സൈനിക നടപടി. ഇറാഖ്​- സിറിയ അതിർത്തിയിലൂടെയുള്ള കുർദുകളുടെ സഞ്ചാരപാത അടക്കുക എന്നതാണ്​ തുർക്കിയുടെ പ്രധാന ലക്ഷ്യം.

സിറയയുടെ വടക്ക്​ കിഴക്കൻ മേഖലയാണ് കുർദ്​ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീനപ്രദേശം. നേരത്തെ തുർക്കി കുർദുകളെ ഉന്നം വെക്കുന്നതിനെതിരെ ലോകരാഷ്‍ട്രങ്ങൾ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usturkeymilitaryindia newsSyria-Iraq border
News Summary - Turkey's military gets into position at Syria-Iraq border, anticipating withdrawal by US - India news
Next Story