You are here

തുർക്കിയിലെ ഭൂചലനത്തിൽ മരണം 20 ആയി

10:39 AM
25/01/2020

അങ്കാറ: തുർക്കിയിലെ എലാസിഗ്​ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 600 ഓളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്. റിക്​ടർ​ സ്​കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായത്.

 

വെള്ളിയാഴ്​ച അർധരാത്രി 11 മണിയോടെയായിരുന്നു ഭൂചലനം​. 40 സെക്കൻറിലധികം ഭൂചലനം നീണ്ടു. 5.4 വ്യാപ്​തിയുള്ള ഭൂചലനമുൾപ്പെ​െട അഞ്ച് തുടർചലനങ്ങൾ ഉണ്ടായി. 

സിവ്​റിസ്​ നഗരത്തിലാണ്​ ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്​. കെട്ടിടങ്ങൾ തകർന്ന്​ 13 പേരാണ്​ ഇവിടെ മരിച്ചത്​. സമീപ പ്രദേശമായ മലാട്യയിലും ദിയാർബകിറിലും മരണമുണ്ടായി.
 
സിറിയ, ലബനൻ, ഇറാഖ്​ തുടങ്ങിയ രാജ്യങ്ങളിൽ തുടർ ചലനങ്ങൾ ഉണ്ടായതായും റി​േപ്പാർട്ടുണ്ട്​. 

Loading...
COMMENTS