Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി.എ.എക്കെതിരെയല്ല;...

സി.എ.എക്കെതിരെയല്ല; വിദ്യാർഥികൾ പ്രതിഷേധിക്കേണ്ടത് ​പ്രാദേശിക പ്രശ്​നങ്ങളിൽ -സദ്​ഗുരു

text_fields
bookmark_border
സി.എ.എക്കെതിരെയല്ല; വിദ്യാർഥികൾ പ്രതിഷേധിക്കേണ്ടത് ​പ്രാദേശിക പ്രശ്​നങ്ങളിൽ -സദ്​ഗുരു
cancel

ദാവോസ്​: പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ഒരാളുടെയും പൗരത്വം എടുത്തുകളയുന്നതല്ലെന്നും രാജ്യത്തെ വിദ്യാർഥിക ൾ ഇതിനെതിരെയല്ല പ്രതിഷേധിക്കേണ്ടതെന്നും​ സദ്​ഗുരു ജഗ്ഗി വാസുദേവ്​. വിഭജനത്തിൽ മറ്റുരാജ്യങ്ങളിൽ അകപ്പെട്ട ന ്യൂനപക്ഷങ്ങൾക്ക്​ പൗരത്വം നൽകുന്നതാണ്​ നിയമ ഭേദഗതി. അത്​ ഒരാൾക്കും എതിരല്ലെന്നും സദ്​ഗുരു പറഞ്ഞു. ദാവോസിൽ വ േൾഡ്​ എകണോമിക്​ ഫോറത്തിൽ പ​ങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

പൗരത്വ ഭ േദഗതി നിയമത്തെ കുറിച്ച്​​ ആശയവിനിമയം നടത്തുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ്​ ഇത്രയും വലിയ പ്രതിഷേധമുണ്ടായത്​. സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നുവെങ്കിൽ അതിനർഥം അക്കാര്യം മനസിലാക്കുന്നതിൽ നിങ്ങൾ പാരാജയപ്പെട്ടുവെന്നാണെന്നും ജഗ്ഗി വാസുദേവ്​ പറഞ്ഞു.

പ്രതിഷേധക്കാർ കത്തിച്ച ബസുകൾക്കായി ആരാണ്​ മുതലു​മുടക്കിയത്​. ബസുകൾ സർക്കാറി​േൻറതല്ല. നമ്മൾ പൊതുജനങ്ങളുടേതാണ്​. വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്​ ഫീസ്​ വർധനവിനെതിരെയും പൊലീസ്​ അക്രമത്തിനെതിരെയുമാണ്​. അതിനെ ദേശീയ വിഷയവുമായി കൂട്ടിച്ചേർക്കരുതെന്നും വിദ്യാർഥികൾ പ്രദേ​ശിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ജഗ്ഗി വാസുദേവ്​ അഭിപ്രായപ്പെട്ടു.

അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കുറിച്ചാണ്​ നമ്മൾ സംസാരിക്കുന്നത്​. ഇത്​ ഇന്ത്യയിലെ ജനങ്ങളെ എങ്ങനെയാണ്​ ബാധിക്കുക. വിഭജനത്തോടെ വേർപിട്ടുപോയ, ഇന്ത്യയിൽ ജീവിക്കാൻ ശ്രമിക്കുന്ന, 10-15 വർഷമായി ഒരു സ്വത്വമില്ലാതെ കഴിയേണ്ടിവന്നവർക്ക്​ സഹായകമാകുന്നതാണ്​ നിയമ ഭേദഗതി. ഇന്ത്യയിലേക്ക്​ പുതിയ ആളുകളെ കൊണ്ടുവരുന്നില്ലെന്നും ഒരു മതത്തെയും ഉൾക്കൊള്ളാതിരിക്കില്ലെന്നും സദ്​ഗുരു​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sadhguru Jaggi Vasudevindia newsNRCCitizenship Amendment Act
News Summary - tudents protesting against local issues, not CAA or NRC- Sadhguru Jaggi Vasudev - India news
Next Story