ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവും പുറത്തേക്കെന്ന് സൂചന
text_fieldsവാഷിംങ്ടൺ: വൈറ്റ്ഹൗസ് മാധ്യമ സെക്രട്ടറി ഹോപ് ഹിക്സിന്‍റെ രാജിക്ക് പിന്നാലെ ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവും പുറത്തേക്കെന്ന് സൂചന. ലെഫ്റ്റനന്‍റ് ജനറൽ മക് മാസ്റ്ററാണ് ഇൗ മാസം പദവിയിൽ നിന്നും വിരമിക്കാമൊരുങ്ങുന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ ട്രംപിന്‍റെ നിലപാട് ഇതുവരെയും പുറത്തു വന്നിട്ടില്ല. ഇറാൻ, അഫ്ഗാൻ നിലപാടുകളിൽ ട്രംപുമായുണ്ടായ സ്വര ചേർച്ചകൾ മക് മാസ്റ്ററിന് വിനയാകുമെന്നാണ് സൂചനകൾ.
പദവിയിൽ നിന്ന് വിരമിച്ചാൽ മക്മാസ്റ്റർ ഇനി സൈന്യത്തിലേക്കില്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം മക് മാസ്റ്ററിന്‍റെ രാജി സംബന്ധിച്ചുള്ള വാർത്തകൾ സുരക്ഷാ കൗൺസിൽ വക്താവ് മൈക്കൽ ആന്‍റൺ നിഷേധിച്ചു.ട്രംപ് സർക്കാർ അധികാരത്തിെലത്തിയതിന് ശേഷം രാജിവെക്കാനൊരുങ്ങുന്ന രണ്ടാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് മക്മാസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
