ഉത്തര കൊറിയ: പരിഹാരം ദക്ഷിണ കൊറിയയുമായി ആലോചിച്ച് –ട്രംപ്
text_fields സോൾ: ഉത്തര കൊറിയക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ദക്ഷിണ കൊറിയൻ സന്ദർശനത്തിനു മുമ്പ് ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാടു വ്യക്തമാക്കിയത്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും.
തുടർന്ന് എല്ലാറ്റിനും പരിഹാരം കാണാൻ കഴിയുമെന്നും ട്രംപ് കുറിച്ചു. ഉത്തര കൊറിയക്കെതിരായ നടപടിയിൽ ജപ്പാൻ യു.എസിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.
അതിനിടെ, പ്രസിഡൻറ് കിം ജോങ് ഉന്നുമായി ചർച്ചക്കു തയാറാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ഇത് ഉത്തര കൊറിയ തള്ളുകയായിരുന്നു.
