കോവിഡ് രാഷ്ട്രീയവത്കരിക്കരുത്; ട്രംപിനോട് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ചൈന കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നുവെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ വിമർശനത്തിന് മറു പടിയുമായി ലോകാരോഗ്യ സംഘടന. കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക് ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേയൂസ് ആവശ്യപ്പെട്ടു.
അത് മൃതദേഹങ്ങൾ വഹിക്കുന്ന ബാഗുകളുടെ എണ്ണം കൂട്ടാനേ സാധിക്കൂ. ജനങ്ങളെ രക്ഷിക്കുന്നതിനാകണം രാഷ്ട്രീയ പാർട്ടികളുടെ ആദ്യപരിഗണന. വൈറസിനെ രാഷ്ട്രീയവത്കരിക്കരുത്. ഇനിയും മൃതദേഹങ്ങൾ വഹിക്കുന്ന ബാഗുകൾ വേണ്ടെങ്കിൽ രാഷ്ട്രീയം ഒഴിവാക്കണം -ടെഡ്രോസ് വ്യക്തമാക്കി.
അതേസമയം, ചൈനയുമായി ചേർന്ന് ലോകാരോഗ്യ സംഘടനയാണ് കോവിഡിനെ രാഷ്ട്രീയവത്കരിക്കുന്നതെന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപ് ആരോപിച്ചു. കഴിഞ്ഞവർഷം 45 കോടി ഡോളറാണ് അവർക്ക് നൽകിയത്.
അതിനു മുമ്പും നൽകി ലക്ഷക്കണക്കിന് ഡോളറുകൾ. ചൈന നൽകുന്നത് 4.2 കോടി ഡോളറും. എന്നിട്ടും ചൈനക്ക് അനുകൂലമായാണ് കാര്യങ്ങൾ. അത് ശരിയല്ല. കുറച്ചുകൂടി നന്നായി യു.എസിനോട് പെരുമാറുകയാണ് വേണ്ടത്. ട്രംപ് ഫണ്ട് മരവിപ്പിക്കുമെന്ന ഭീഷണിയിൽ ഉറച്ചുനിൽക്കുന്നതിനെ തുടർന്ന് മറ്റു രാജ്യങ്ങൾ സഹായിക്കണമെന്ന അഭ്യർഥനയുമായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസും രംഗത്തുവന്നു.