ചൈനയിലെ കനേഡിയൻ അംബാസിഡറെ മാറ്റി
text_fieldsഒട്ടാവ: വിവാദങ്ങൾക്കിടെ ചൈനയിലെ കനേഡിയൻ അംബാസിഡറെ മാറ്റി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ചൈന യിലെ അംബാസിഡറായ ജോൺ മക്കല്ലത്തെ മാറ്റിയ വിവരം അറിയിച്ചത്. എന്നാൽ, അംബാസിഡറെ മാറ്റാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
വാവേയ് മേധാവിയെ അമേരിക്കയുടെ നിർദേശപ്രകാരം കാനഡ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മക്കല്ലം വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ രാത്രി മക്കല്ലത്തിെൻറ രാജി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം നൽകിയ സേവനങ്ങൾക്ക് നന്ദിയുണ്ടെന്നും ട്രൂഡോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചൈനീസ് ടെലികോം രംഗത്തെ ഭീമന്മാരായ വാവേയ് കമ്പനി ധനകാര്യമേധാവി മെങ് വാൻസു കാനഡയിൽ അറസ്റ്റിലായിരുന്നു. ഇൗ മാസം ഒന്നിനാണ് മെങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് കാനഡ നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു.
